‘വിവാഹം ദൈവത്തിന്റെ സമ്മാനം, അതിനെ പരിപോഷിപ്പിക്കുക’

‘വിവാഹം ദൈവത്തിന്റെ സമ്മാനം, അതിനെ പരിപോഷിപ്പിക്കുക’

ഷ്‌റൂബറി: വിവാഹം ദൈവത്തിന്റെ സമ്മാനമാണെന്നും അതിനെ പരിപോഷിപ്പിക്കണമെന്നും ബിഷപ് മാര്‍ക്ക് ഡേവീസ്.

ക്രിസ്തു തന്റെ പരസ്യജീവിതം ആരംഭിച്ചതുതന്നെ വിവാഹവീട്ടില്‍ വച്ചായിരുന്നു.അതുതന്നെ വിവാഹത്തിന്റെ നന്മയും ശ്രേഷ്ഠതയും വെളിവാക്കുന്നു. വിവാഹിതര്‍ക്കുവേണ്ടിയായിരുന്നു അവിടുന്ന് ആദ്യഅത്ഭുതം പ്രവര്‍ത്തിച്ചത് എന്നതും ശ്രദ്ധേയമാണ്. ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധത്തോടാണ് വിവാഹത്തെ തിരുവചനം ഉപമിച്ചിരിക്കുന്നത്. വലിയൊരു ഉദ്ദേശ്യം ഓരോ വിവാഹത്തിനുമുണ്ട്. വിവാഹവാര്‍ഷികങ്ങള്‍ക്ക് വേണ്ടിയുള്ള രൂപതയിലെ വാര്‍ഷിക കുര്‍ബാനയ്ക്കിടയില്‍ വചനസന്ദേശം നല്കുകയായിരുന്നു ബിഷപ്.

വിവാഹത്തിന് വേണ്ടിയുള്ള ക്ഷണത്തിലെ ദൈവികജ്ഞാനം സഭ എപ്പോഴും തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.വിവാഹ ജീവിതത്തിന്റെ വിശുദ്ധിയും മൂല്യവും എക്കാലവും പരിരക്ഷിക്കപ്പെടാനും സൂരക്ഷിതമാക്കാനും എല്ലാ ക്രൈസ്തവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login