വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിച്ചവര്‍ ഒടുവില്‍ മക്കളെ സാക്ഷിനിര്‍ത്തി വിവാഹിതരായി

വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിച്ചവര്‍ ഒടുവില്‍ മക്കളെ സാക്ഷിനിര്‍ത്തി വിവാഹിതരായി

പരാഗ്വെ: വിവാഹം കഴിക്കാതെ അനേക വര്‍ഷം ഒരുമിച്ച് താമസിച്ചവര്‍ ഒടുവില്‍ വിവാഹിതരായി. നവംബര്‍ 15 ന് പരാഗ്വെയിലെ കത്തീഡ്രല്‍ ദേവാലയത്തിലാണ് നൂറിലധികം ദമ്പതികള്‍ വിവാഹിതരായത്. ഈ മനോഹര നിമിഷങ്ങള്‍ക്ക് ദമ്പതികളുടെ മക്കള്‍ ഉള്‍പ്പടെ ബന്ധുക്കള്‍ സാക്ഷ്യം വഹിച്ചു.

അതിരൂപതയിലെ വികാര്‍ ജനറല്‍ ഫാ. ഓസ്‌ക്കാര്‍ ഗോണ്‍സാല്‍വസ് ഉള്‍പ്പടെ 16 വൈദികരും ഡീക്കന്മാരും വിശുദ്ധ കുര്‍ബാനയില്‍ കാര്‍മ്മികരായി. കമ്മ്യൂണിറ്റി ഓഫ് മിഷനറി ഫാമിലീസ് ഓഫ് ക്രൈസ്റ്റും അതിരൂപതയും ചേര്‍ന്നാണ് വിവാഹച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്കിയത്.

18 ഇടവകയില്‍ നിന്നുള്ള ദമ്പതികളാണ് പങ്കെടുത്തത്. സ്വന്തമായി വിവാഹം നടത്താന്‍ സാമ്പത്തികസ്ഥിതി ഇല്ലാത്തവരായിരുന്നു ഇവരെന്ന് വാര്‍ത്തയില്‍ പറയുന്നു.111 ദമ്പതികളാണ് ഇങ്ങനെ വിവാഹിതരായത്.

You must be logged in to post a comment Login