മാ​​​​ർ​​​​ത്തോ​​​​മ്മാ പു​​​​ര​​​​സ്കാ​​​​രം റ​​​​വ.​​​​ഡോ.​​​​തോ​​​​മ​​​​സ് മ​​​​ണ്ണൂ​​​​രാം​​​​പ​​​​റ​​​​ന്പി​​​​ലിന്

മാ​​​​ർ​​​​ത്തോ​​​​മ്മാ പു​​​​ര​​​​സ്കാ​​​​രം റ​​​​വ.​​​​ഡോ.​​​​തോ​​​​മ​​​​സ് മ​​​​ണ്ണൂ​​​​രാം​​​​പ​​​​റ​​​​ന്പി​​​​ലിന്

ചങ്ങനാശേരി: അല്മായർക്കു വേണ്ടിയുള്ള ഉന്നത ദൈവശാസ്ത്ര പഠന കേന്ദ്രമായ ചങ്ങനാശേരി മാർത്തോമ്മാ വിദ്യാനികേതൻ ഏർപ്പെടുത്തിയ മാർത്തോമ്മാ പുരസ്കാരം റവ.ഡോ.തോമസ് മണ്ണൂരാംപറന്പിലിന്.

ചങ്ങനാശേരി ആർച്ച്ബിഷപ്സ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടമാണ് അവാർഡ് പ്രഖ്യാപിച്ചത്. ക്രിസ്തീയ പൈതൃകത്തിന്‍റെ പരിപോഷണാർഥം ദൈവശാസ്ത്രം, കല, സാഹിത്യം, സഭാചരിത്രം തുടങ്ങിയ മേഖലകളിൽ സംഭാവനകൾ നൽകിയവരെ ആദരിക്കുന്നതിനായാണ് പുരസ്കാരം. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണു പുരസ്കാരം. പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, റവ.ഡോ.തോമസ് കുഴുപ്പിൽ, പ്രഫ.ജോസഫ് ടിറ്റോ നേര്യംപറന്പിൽ എന്നിവരായിരുന്നുജൂറി അംഗ ങ്ങൾ.

സീറോമലബാർ സഭയുടെ ആരാധനക്രമ പുനരുദ്ധാരണത്തിന് റവ.തോമസ് മണ്ണൂരാംപറന്പിൽ നൽകിയ നിസ്തുല സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ഗവേഷകൻ, ആരാധനക്രമ പണ്ഡിതൻ, ചരിത്രകാരൻ, ഗ്രന്ഥകാരൻ, അധ്യാപകൻ എന്നീ മേഖലകളിൽ അതുല്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. സീറോമലബാർ സഭയുടെ കുർബാന ഒരുപഠനം, സീറോമലബാർ സഭയുടെ ചരിത്ര പശ്ചാത്തലം, ആരാധനാ സമൂഹം വിശുദ്ധ കുർബാനയിൽ തുടങ്ങിയവ അദ്ദേഹത്തിന്‍റെ രചനകളിൽപ്പെടുന്നു.

ദുക്റാനതിരുനാൾ ദിനമായ മൂന്നിന് ഉച്ചകഴിഞ്ഞ് 2.30ന് വിദ്യാനികേതൻ ഹാളിൽ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അവാർഡ് സമ്മാനിക്കും. പത്രസമ്മേളനത്തിൽ റവ.ഡോ.ജയിംസ് പാലക്കൽ, റവ.ഡോ.ജോസഫ് കൊല്ലാറ, ഫാ.മാത്യു നടക്കൽ, പ്രഫ.ജോസഫ് ടിറ്റോ, ജോർജ് തോമസ് കോടിക്കൽ, റോയി തോമസ് കൈലാത്ത് എന്നിവരും പങ്കെടുത്തു.

You must be logged in to post a comment Login