ഫാ. മാര്‍ട്ടിന്‍ സേവ്യറിന്റെ മരണം; ദുരൂഹതകള്‍ക്ക് ഉത്തരം ചൊവ്വാഴ്ച

ഫാ. മാര്‍ട്ടിന്‍ സേവ്യറിന്റെ മരണം; ദുരൂഹതകള്‍ക്ക് ഉത്തരം ചൊവ്വാഴ്ച

എഡിന്‍ബറ: സ്‌കോട്ട്‌ലന്‍ഡില്‍ നിന്ന് കാണാതായ യുവ മലയാളി വൈദികന്‍ ഫാ. മാര്‍ട്ടിന്‍ സേവ്യര്‍ സിഎംഐ യെ മരിച്ച നിലയില്‍ ഫാല്‍കിര്‍ക്ക് പള്ളിയില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ അകലെയുള്ള ഡന്‍ബാര്‍ കടല്‍ക്കരയില്‍ കണ്ടെത്തിയത് ദുരൂഹതകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത്രയും ദൂരേയ്ക്ക് അദ്ദേഹം എന്തിന് എത്തിയെന്ന ചോദ്യത്തിന് ഉത്തരമറിയില്ല. അതുപോലെ എങ്ങനെയാണ് മരണം സംഭവിച്ചിരിക്കുന്നതെന്നും.

മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചൊവ്വാഴ്ചയാണ് പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നത്. അപ്പോള്‍ മാത്രമേ മരണകാരണം വ്യക്തമാകൂ.

You must be logged in to post a comment Login