മേരി ആന്‍ ഗ്ലെന്‍ഡോണ്‍ വത്തിക്കാന്‍ ബാങ്കില്‍ നിന്ന് രാജിവച്ചു

മേരി ആന്‍ ഗ്ലെന്‍ഡോണ്‍ വത്തിക്കാന്‍ ബാങ്കില്‍ നിന്ന് രാജിവച്ചു

വത്തിക്കാന്‍: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് വര്‍ക്ക്‌സ് അഥവാ വത്തിക്കാന്‍ ബാങ്കില്‍ നിന്ന് പ്രഫസര്‍ മേരി ആന്‍ ഗ്ലെന്‍ഡോണ്‍ രാജിവച്ചു.

മറ്റ് കത്തോലിക്കാ സംബന്ധമായ വിഷയങ്ങളില്‍ ഇടപെടാന്‍ കൂടുതല്‍ സമയം നീക്കിവയ്ക്കുന്നതിന് വേണ്ടിയാണ് രാജിയെന്ന് ഇതുമായി ബന്ധപ്പെട്ട വൃന്തങ്ങള്‍ പറയുന്നു. 79 കാരിയായ മേരിക്ക് വ്യക്തിപരവും ഔദ്യോഗികവുമായ എല്ലാവിധ ഭാവുകങ്ങളും നേരുന്നതായി വത്തിക്കാന്‍ ബാങ്ക് ആശംസിച്ചു.

വത്തിക്കാന്‍ ബാങ്കിനെ നിയമപരമായ ഫ്രെയിം വര്‍ക്കിലേക്ക് ആക്കാന്‍ മേരി വഹിച്ച പങ്ക് നിസ്തുലമാണ്. പരിശുദ്ധ സിംഹാസനത്തിന്റെ യുഎസ് അംബാസിഡറായി 2008-2009 കാലത്ത് പ്രവര്‍ത്തിച്ചിട്ടുമുണ്ട്.2014 മുതല്ക്കാണ് വത്തിക്കാന്‍ ബാങ്കിലെ ബോര്‍ഡ് ഓഫ് സൂപ്രണ്ടന്റില്‍ അംഗമായത്. ഹാര്‍വാര്‍ഡ് ലോ സ്‌കൂളിലെ പ്രഫസറുമായിരുന്നു.

You must be logged in to post a comment Login