മരിയഭക്തര്‍ ഇന്ന് മുതല്‍ എട്ടുനോമ്പിലേക്ക്..

മരിയഭക്തര്‍ ഇന്ന് മുതല്‍ എട്ടുനോമ്പിലേക്ക്..

മാതാവിന്റെ പിറവിത്തിരുന്നാളിന് മുമ്പ് സെപ്തംബര്‍ ഒന്നുമുതല്‍ എട്ടുവരെ തീയതിലാണ് എട്ടുനോമ്പുതിരുനാള്‍ ആചരിക്കുന്നത്.

സ്ത്രീകളുടെ ഉപവാസവും തിരുനാളുമാണ് എട്ടുനോമ്പ് എന്ന് പൊതുവെ പറയാറുണ്ട്. അതിന്‌റ കാരണം കൊടുങ്ങല്ലൂര്‍ പട്ടണം ആക്രമണത്തില്‍ നശിച്ചപ്പോള്‍ കലാപകാരികളില്‍ നിന്നു സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കാനായിട്ടാണത്രെ എട്ടുനോമ്പ് ആരംഭിച്ചത് എന്നതാണ്. ഒമ്പതാം നൂറ്റാണ്ടുമുതല്‍ ഇതിന് പാരമ്പര്യമുണ്ട്.

മണര്‍കാട് പള്ളിയാണ് എട്ടുനോമ്പിന്റെ ആരംഭസ്ഥാനം. കൂടാതെ കാഞ്ഞിരപ്പള്ളിയിലെ അക്കരപ്പള്ളി, നാഗപ്പുഴ പള്ളി എന്നിവിടങ്ങളിലും എട്ടുനോമ്പു തിരുനാള്‍ കെങ്കേമമമായി ആചരിക്കുന്നുണ്ട്.

You must be logged in to post a comment Login