സാത്താന്‍ പീഡയാല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വിശുദ്ധയെക്കുറിച്ച് കേട്ടിട്ടുണ്ടോ?

സാത്താന്‍ പീഡയാല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വിശുദ്ധയെക്കുറിച്ച് കേട്ടിട്ടുണ്ടോ?

സാത്താന്റെ പരീക്ഷണം എല്ലാവര്‍ക്കുമുണ്ടായിട്ടുണ്ട്.യേശുക്രിസ്തുവിന് പോലും സാത്താന്റെ പരീക്ഷണങ്ങളെ നേരിടേണ്ടതായി വന്നിട്ടുണ്ട്. അതുപോലെ ഒട്ടുമിക്ക വിശുദ്ധര്‍ക്കും ജീവിതത്തില്‍ ഒരുതവണയെങ്കിലും സാത്താനില്‍ നിന്നുള്ള ആക്രമണമോ പീഡനങ്ങളോ ഉണ്ടായിട്ടുണ്ട്. സാത്താന്‍ അവരുടെ ശരീരത്തില്‍ ആവേശിച്ചിട്ടുമുണ്ട്.

അത്തരത്തിലൊരു വിശുദ്ധയാണ് മേരി മഗ്ദലിന്‍ ദ പാസി. പതിനാറാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയില്‍ ജീവിച്ചിരുന്ന ഈ വിശുദ്ധയ്ക്ക് അത്യധികമായ ആത്മീയാനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നിരിക്കിലും ഒരിക്കല്‍ ഈ വിശുദ്ധ ആത്മഹത്യയ്ക്ക് പോലും ശ്രമിച്ചിട്ടുണ്ട് എന്നാണ് ചരിത്രം പറയുന്നത്.

സെന്റ് ആന്‍ഡ്രുവിന്റെ തിരുനാള്‍ ദിനത്തിലായിരുന്നു ആ സംഭവം. അന്ന് രാത്രിയില്‍ അടുക്കളയിലേക്ക് പാഞ്ഞുചെന്ന് കത്തിയെടുത്ത് സ്വയം കുത്തി മരിക്കാനായിരുന്നു ഈ വിശുദ്ധയുടെ ശ്രമം. മറ്റൊരിക്കല്‍ കൂടി വിശുദ്ധയ്ക്ക് ഇതുപോലെയുള്ള അനുഭവം ഉണ്ടായിട്ടുണ്ട്.

വിശുദ്ധ അല്‍ഫോന്‍സ് റോഡ്രിഗ്‌സിന് ശാരീരികമായ പ്രലോഭനങ്ങളും പീഡനങ്ങളുമാണ് സാത്താനില്‍ നിന്ന് ഉണ്ടായിക്കൊണ്ടിരുന്നത്. ഏതാണ്ട് അമ്പത് വയസിനോട് അടുപ്പിച്ചായിരുന്നു ഇത്. ഏതാനും വര്‍ഷങ്ങളിലേക്ക് അത് നീണ്ടുനില്ക്കുകയും ചെയ്തു.

സാത്താന്‍ ദൈവത്തിനെതിരെ ദൂഷണം പറയുന്നതിന് അദ്ദേഹം പലപ്പോഴും സാക്ഷിയായി. ചിലപ്പോഴൊക്കെ സാത്താന്‍ അദ്ദേഹത്തിന്റെ തൊണ്ടയില്‍ പിടിമുറുക്കി. ഉറക്കാന്‍ അനുവദിക്കാതെ സാത്താന്മാര്‍ വലിയ ശബ്ദത്തില്‍ അദ്ദേഹത്തിനു ചുറ്റും നിന്ന് നൃത്തം ചെയ്തു. ഇങ്ങനെ പലതരത്തിലുള്ള സഹനങ്ങള്‍ അദ്ദേഹത്തിന് നേരിടേണ്ടതായി വന്നിട്ടുണ്ട്.

 

You must be logged in to post a comment Login