ഈശോയുടെയും മേരിമഗ്ദലനയുടെയും കഥ പറയുന്ന സിനിമ മേരി മഗ്ദലിന്‍

ഈശോയുടെയും മേരിമഗ്ദലനയുടെയും കഥ പറയുന്ന സിനിമ മേരി മഗ്ദലിന്‍

ഈശോയുടെയും അവിടുത്തെ അനുയായിരുന്ന മേരി മഗ്ദലനയുടെയും ജീവിതകഥയുമായി പുതിയ സിനിമ വരുന്നു. മേരി മഗ്ദലിന്‍ എന്നാണ് സിനിമയുടെ പേര്.

ജാക്വിന്‍ ഫൊനീക്‌സും റൂണൈ മാറായുമാണ് ഈശോയുടെയും മഗ്ദലന മറിയത്തിന്റെയും വേഷങ്ങള്‍ അഭിനയിക്കുന്നത്. ഗാര്‍ത് ഡേവീസാണ് സംവിധായകന്‍..

കൂടുതല്‍ അര്‍ത്ഥവത്തായ ഒരു റോളിന് വേണ്ടി ഞാന്‍ കാത്തിരിക്കുകയായിരുന്നു.. വ്യത്യസ്തമായ അനുഭവത്തിന് വേണ്ടിയും ഈശോയുടെ റോള്‍ അഭിനയിക്കുന്ന ഫൊനീക്‌സ് വ്യക്തമാക്കുന്നു.

2016 മുതല്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഇതിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടത്. 2018 മാര്‍ച്ച് 30 നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്.

എന്തായാലും ക്രിസ്തീയ വിശ്വാസികള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുകയാണ് ഈ സിനിമയ്ക്ക് വേണ്ടി..

You must be logged in to post a comment Login