മാതാവിന്റെ സ്വര്‍ഗ്ഗാരോപണം ഏതുവര്‍ഷമായിരുന്നു?

മാതാവിന്റെ സ്വര്‍ഗ്ഗാരോപണം ഏതുവര്‍ഷമായിരുന്നു?

ആത്മശരീരങ്ങളോടെ പരിശുദ്ധ കന്യാമറിയം ദൈവത്താല്‍ സ്വര്‍ഗ്ഗത്തിലേക്ക് കരേറപ്പെട്ടു എന്നത് വിശ്വാസസത്യം മാത്രമല്ല ചരിത്രപരമായ യാഥാര്‍ത്ഥ്യം കൂടിയാണ്. എന്നാല്‍ എന്നാണ് ഇത് നടന്നത് എന്ന കാര്യത്തെക്കുറിച്ച് ആര്‍ക്കും കൃത്യമായി അറിയില്ല.

പിയൂസ് പന്ത്രണ്ടാമന്‍ പാപ്പ വിശ്വാസസത്യമായി ഇതിനെ പഠിപ്പിച്ചുവെങ്കിലും എപ്പോഴാണ് ഇത് സംഭവിച്ചത് എന്നതിനെക്കുറിച്ച് പറയുന്നില്ല. പക്ഷേ അതുകൊണ്ട് ഇക്കാര്യത്തെക്കുറിച്ച് നമുക്ക് കൃത്യമായ തെളിവുകള്‍ ലഭ്യമാകില്ല എന്ന് കരുതാന്‍ പാടില്ല.

ടെയ്‌ലര്‍ മാര്‍ഷാല്‍ എന്ന പണ്ഡിതന്‍ ഇത്തരം വഴിയിലൂടെ സഞ്ചരിച്ചിട്ടുള്ള ആളാണ്. ബൈബിളിന്റൈയും പാരമ്പര്യങ്ങളുടെയും തെളിവുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം പറയുന്നത് ഏഡി 63 ല്‍ ആണ് മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണം സംഭവിച്ചത് എന്നാണ്.

You must be logged in to post a comment Login