നിയമങ്ങള്‍ അനുസരിക്കുന്നു എന്നതല്ല പ്രാര്‍ത്ഥനാജീവിതത്തിന്റെ ആഴവും തീവ്രതയുമാണ് വിശ്വാസത്തിന്റെ അളവുകോല്‍

നിയമങ്ങള്‍  അനുസരിക്കുന്നു എന്നതല്ല പ്രാര്‍ത്ഥനാജീവിതത്തിന്റെ ആഴവും തീവ്രതയുമാണ് വിശ്വാസത്തിന്റെ അളവുകോല്‍

മെഡെലിന്‍: വിശ്വാസം ഒരിക്കലും എങ്ങനെയാണ് നിയമങ്ങളെ അനുസരിക്കേണ്ടത് എന്നതുകൊണ്ടല്ല അളക്കേണ്ടതെന്നും പ്രാര്‍ത്ഥനാജീവിതത്തിന്റെ ആഴവും തീവ്രതയുമാണ് അതിന്റെ അളവുകോലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. കൊളംബിയ സന്ദര്‍ശനത്തിന്റെ ഭാമായി മെഡെലിനിലെ എന്‍ട്രിക്ക് ഒലായ ഹെറേറ എയര്‍പോര്‍ട്ടില്‍ ദിവ്യബലി അര്‍പ്പിച്ച് വചനസന്ദേശം നല്കുകയായിരുന്നുഅദ്ദേഹം.

വിശ്വാസജീവിതത്തിന്റെ തീവ്രതയാണ് സുവിശേഷം പങ്കുവയ്ക്കാന്‍ ഒരാളെ പ്രേരിപ്പിക്കുന്നത്. കാലാവസ്ഥ മൂലം മുന്‍കൂട്ടി പ്ലാന്‍ ചെയ്തതില്‍ നിന്നും 45 മിനിറ്റ് വൈകിയാണ് കുര്‍ബാന ആരംഭിച്ചത്. പക്ഷേ കുര്‍ബാന ആരംഭിച്ചപ്പോഴേയ്ക്കും മഴ മാറുകയും കാലാവസ്ഥ പ്രസന്നമാകുകയും ചെയ്തു. വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പ് താമസിച്ചതിന്റെ പേരില്‍ പാപ്പ ക്ഷമായാചനം നടത്തി. 1.3 മില്യന്‍ ആളുകളാണ് കാലാവസ്ഥയുടെ പ്രാതികൂല്യം ഉണ്ടായിട്ടും ക്ഷമയോടെ കാത്തുനിന്നിരുന്നത്.

സഭ നമ്മുടേതല്ല അത് ദൈവത്തിന്റേതാണ്. അവിടുന്നാണ് അതിന്റെ ഉടമ. എല്ലാവര്‍ക്കും സഭയില്‍ സ്ഥാനമുണ്ട്. എല്ലാവരെയും പങ്കുചേര്‍ക്കാന്‍ സഭ ക്ഷണിക്കുകയും ചെയ്യുന്നു. പാപ്പ പറഞ്ഞു.

You must be logged in to post a comment Login