വിശുദ്ധ കുര്‍ബാനയിലെ വീഞ്ഞ്; വ്യാജപ്രസ്താവനകള്‍ക്കെതിരെ പ്രതിഷേധം

വിശുദ്ധ കുര്‍ബാനയിലെ വീഞ്ഞ്; വ്യാജപ്രസ്താവനകള്‍ക്കെതിരെ പ്രതിഷേധം

മാള: ക്രൈസ്തവ വിശ്വാസത്തെ വ്രണപ്പെടുത്തി വിശുദ്ധ കുർബാനയ്ക്ക് ഉപയോഗിക്കുന്ന വീഞ്ഞിനെ ലഹരിവസ്തുവായും അതാണ് മദ്യാസക്തിയ്ക്കു കാരണമെന്നു ചിത്രീകരിക്കുകയും ചെയ്യുന്ന വ്യാജ പ്രസ്താവനകൾക്കെതിരെ മാള ഫൊറോന പള്ളി പാരിഷ് കൗണ്‍സിൽ പ്രതിഷേധിച്ചു.

തങ്ങളുടെ രഹസ്യ അജൻഡകൾ നടപ്പിലാക്കാൻ മതവികാരം ഉണർത്തി നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യയുടെ യശസ്സിനു കോട്ടം വരുത്തുന്ന രീതിയിൽ ജനപ്രതിനിധികൾ പ്രവർത്തിക്കുന്നത് വളരെ അപലപനീയമാണെന്ന് യോഗം പ്രസ്താവിച്ചു.ക്രൈസ്തവ വിശ്വാസത്തിനെതിരെയുള്ള ഇത്തരം ആക്രമണങ്ങളഅ# ഒറ്റപ്പെട്ട സംഭവങ്ങളായി കാണാനാകില്ല. ഇത്തരത്തിലുള്ള അബദ്ധ പ്രബോധനങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ ഗവണ്‍മെന്‍റ് തയാറാകണമെന്നും മാധ്യമങ്ങൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

You must be logged in to post a comment Login