യൂറോപ്പിന്‍റെ പുന:ക്രിസ്തീയവല്‍ക്കരണമാണ് എന്റെ സ്വപ്നം: പോളണ്ട് പ്രധാനമന്ത്രി

യൂറോപ്പിന്‍റെ പുന:ക്രിസ്തീയവല്‍ക്കരണമാണ് എന്റെ സ്വപ്നം: പോളണ്ട് പ്രധാനമന്ത്രി

പോളണ്ട്:യൂറോപ്പ് പഴയ ക്രിസ്തീയ വേരുകളിലേക്ക് മടങ്ങിപ്പോകണമെന്നും ക്രിസ്തീയവല്‍ക്കരിക്കപ്പെടണമെന്നതുമാണ് തന്റെ സ്വപ്‌നമെന്ന് പോളണ്ടിന്റെ പുതിയ പ്രധാനമന്ത്രി മാറ്റെയൂസ് മോറാവെസ്‌കി.

പോളണ്ട് മഹത്തായ രാജ്യമാണ്, ഞാന്‍ അതിനെയോര്‍ത്ത് അഭിമാനിക്കുന്നു. കത്തോലിക്കാ ചാനലിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ശരിയായ മൂല്യങ്ങള്‍ കൊണ്ട് പാശ്ചാത്യനാടിനെ സ്‌നേഹിക്കാനും സഹായിക്കാനുമാണ് താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയനുകള്‍ ശരിയായ മൂല്യങ്ങളിലേക്കും പരമ്പരാഗതമായ ക്രിസ്തീയ വേരുകളിലേക്കും മടങ്ങിച്ചെല്ലണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

You must be logged in to post a comment Login