മാതൃവേദി മഹാസംഗമം ഇരിങ്ങാലക്കുടയിൽ ഇന്നും നാളെയും

മാതൃവേദി മഹാസംഗമം ഇരിങ്ങാലക്കുടയിൽ ഇന്നും നാളെയും

ഇരിങ്ങാലക്കുട: അന്തർദേശീയ സീറോ മലബാർ മാതൃവേദിയുടെ മഹാസംഗമം ഇന്നും നാളെയും ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ സെന്‍ററായ കല്ലേറ്റുംകര പാക്‌സിൽ നടത്തും. ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനംചെയ്യും. മാതൃവേദി അന്തർദേശീയ പ്രസിഡന്‍റ് ഡെൽസി ലൂക്കാച്ചൻ അധ്യക്ഷതവഹിക്കും.

സീറോ മലബാർ സഭയിലെ 37 രൂപതകളിൽനിന്നുള്ള പ്രതിനിധികളാണ് ദ്വിദിന സമ്മേളനത്തിൽ പങ്കെടുക്കുന്നത്. അന്തർദേശീയ ഡയറക്ടർ റവ.ഡോ. ജോസഫ് കൊച്ചുപറമ്പില്‍, തൃശൂർ അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. മേരി റെജീന, മാതൃവേദി ഇരിങ്ങാലക്കുട രൂപത ഡയറക്ടർ ഫാ. വിത്സൻ എലുവത്തിങ്കൽ കൂനൻ എന്നിവർ ക്ലാസെടുക്കും.

വിശ്വാസതീക്ഷ്ണതയും മാധ്യമ ജാഗ്രതയും, സമൂഹത്തിന്‍റെ കുടുംബങ്ങളുടെയും ധാർമിക അടിത്തറ, വിശ്വാസജീവിതം, ആത്മീയ ജാഗ്രത, സ്ത്രീശാക്തീകരണം, നല്ല കുടുംബങ്ങളെ വാർത്തെടുക്കുന്നതിൽ അമ്മമാരുടെ ചുമതല, പരിസ്ഥിതിസംരക്ഷണം, സഭാപഠനങ്ങൾ എന്നിവയെക്കുറിച്ചായിരിക്കും പ്രധാന ചർച്ചകൾ.

ഇരിങ്ങാലക്കുട രൂപത മാതൃവേദി ആതിഥേയത്വം വഹിക്കുന്ന സമ്മേളനത്തിന്‍റെ വിജയത്തിനായി ഡയറക്ടർ ഫാ. വിത്സൻ എലുവത്തിങ്കൽ കൂനൻ, പ്രസിഡന്‍റ് ജാർലി വർഗീസ്, സെക്രട്ടറി റോസ് തോമസ്, ട്രഷറർ ഷാജി യാക്കോബ്, സെനറ്റ് മെംബ ർ റോസിലി പോൾ തട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു.

You must be logged in to post a comment Login