നാ​​​​ളെ മേ​​​​യ്ദി​​​​ന റാ​​​​ലി​​​​യും സ​​​​മ്മേ​​​​ള​​​​ന​​​​വും

നാ​​​​ളെ മേ​​​​യ്ദി​​​​ന റാ​​​​ലി​​​​യും സ​​​​മ്മേ​​​​ള​​​​ന​​​​വും

ചങ്ങനാശേരി: അതിരൂപത കേരളാ ലേബർ മൂവ്മെന്‍റിന്‍റെ നേതൃത്വത്തിൽ നാളെ മേയ്ദിന റാലിയും സമ്മേളനവും നടത്തും.

ഉച്ചകഴിഞ്ഞു മൂന്നിന് അരമനപ്പടിയിൽനിന്ന് തുടങ്ങുന്ന റാലി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഫ്ളാഗ് ഓഫ് ചെയ്യും. അതിരൂപതയുടെ വിവിധ ഇടവകകളിൽനിന്നുള്ള ആയിരക്കണക്കിനു തൊഴിലാളികൾ റാലിയിൽ അണിചേരും. വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങളും റാലിയെ വർണാഭമാക്കും. റാലി മെത്രാപ്പോലീത്തൻ പള്ളിയിൽ എത്തിക്കഴിയുന്പോൾ ആരംഭിക്കുന്ന പൊതുസമ്മേളം അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ ഉദ്ഘാടനംചെയ്യും. ഡയറക്ടർ ഫാ.ബെന്നി കുഴിയടിയിൽ അധ്യക്ഷതവഹിക്കും. മേയ്ദിനത്തോടനുബന്ധിച്ചു നടത്തിയ കായികമേളയിൽ വിജയികളായവർക്കു സമ്മാനങ്ങൾ വിതരണംചെയ്യും.

റാലിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന യൂണിറ്റിന് അതിരൂപത ശതോത്തര രജതജൂബിലി എവർറോളിംഗ് ട്രോഫി ചങ്ങനാശേരി സർക്കിൾ ഇൻസ്പെക്ടർ കെ.പി.വിനോദ് സമ്മാനിക്കും.

വികാരി ജനറാൾ മോണ്‍.ജോസഫ് മുണ്ടകത്തിൽ, പി.സി.കുഞ്ഞപ്പൻ, ജോഷി കൊല്ലാപുരം, ജോജൻ ചക്കാലയിൽ, ബാബുക്കുട്ടി, ബിനു മൂലമുറി, ജോസ്മോൻ എന്നിവർ പ്രസംഗിക്കും.

You must be logged in to post a comment Login