മെഡ്ജിഗോറിയിലെ അത്ഭുതങ്ങള്‍ക്ക് ഈ വര്‍ഷം അംഗീകാരം കിട്ടിയേക്കുമെന്ന് വത്തിക്കാന്‍ ഗവേഷകന്‍

മെഡ്ജിഗോറിയിലെ അത്ഭുതങ്ങള്‍ക്ക് ഈ വര്‍ഷം അംഗീകാരം കിട്ടിയേക്കുമെന്ന് വത്തിക്കാന്‍ ഗവേഷകന്‍

മെഡ്ജിഗോറി: മെഡ്ജിഗോറിയിലെ അത്ഭുതങ്ങള്‍ക്ക് ഈ വര്‍ഷം തന്നെ വത്തിക്കാന്റെ അംഗീകാരം കിട്ടിയേക്കാന്‍ സാധ്യതകളുണ്ടെന്ന് ആര്‍ച്ച് ബിഷപ് ഹെന്റിക് ഹോസര്‍. മെഡ്ജിഗോറിയായിലെ അത്ഭുതങ്ങളെളെക്കുറിച്ച് പഠിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നിയോഗിച്ച പോളണ്ടിലെ ആര്‍ച്ച് ബിഷപ്പാണ് ഇദ്ദേഹം.

എല്ലാം ശരിയായ ദിശയിലാണ് പോകുന്നത് മെഡ്ജിഗോറിയായെ ലൂര്‍ദ്ദ്, ഫാത്തിമ, ലിസ്യൂ, എന്നിവയെ ഉദാഹരിച്ചുകൊണ്ട് ആര്‍ച്ച് ബിഷപ് പറഞ്ഞു. പോളീഷ് കാത്തലിക് ന്യൂസ് ഏജന്‍സിയായ കായിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെഡ്ജിഗോറിയായിലെ ഏറ്റവും വലിയ പ്രത്യേകത കുമ്പസാരമാണ്. വിശുദ്ധ ജേക്കബിന്റെ ദേവാലയത്തില്‍ രണ്ടുവരിയിലായി അമ്പതോളം കുമ്പസാരക്കൂടുകളാണ് ഉള്ളത്. യഥാര്‍ത്ഥ മാനസാന്തരം ഇവിടെ നടക്കുന്നു എന്നതിന് വ്യക്തമായ സൂചനയാണിത്.

You must be logged in to post a comment Login