മെഡ്ജുഗോറിയായിലെ ആദ്യത്തെ പ്രത്യക്ഷീകരണം യാഥാര്‍ത്ഥ്യം: വത്തിക്കാന്‍ അന്വേഷണക്കമ്മീഷന്റെ റിപ്പോര്‍ട്ട്

മെഡ്ജുഗോറിയായിലെ ആദ്യത്തെ പ്രത്യക്ഷീകരണം യാഥാര്‍ത്ഥ്യം: വത്തിക്കാന്‍ അന്വേഷണക്കമ്മീഷന്റെ റിപ്പോര്‍ട്ട്

വത്തിക്കാന്‍: മെഡ്ജിഗോറിയായില്‍ 1981 ല്‍ നടന്ന മാതാവിന്റെ ആദ്യത്തെ പ്രത്യക്ഷീകരണം യാഥാര്‍ത്ഥ്യമാണെന്നും അതില്‍ അതിഭൗതികതയുണ്ടെന്നും അന്വേഷണസംഘം. ബെനഡിക്ട് പതിനാറാമന്‍ നിയോഗിച്ച കമ്മീഷനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എന്നാല്‍ പിന്നീടുള്ള പ്രത്യക്ഷീകരണങ്ങളെക്കുറിച്ച് സംശയാസ്പദമായാണ് അന്വേഷണസംഘം വിലയിരുത്തിയത്. വത്തിക്കാന്‍ ഇന്‍സൈഡറാണ് ഇത് സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഫാത്തിമായില്‍ നിന്നുള്ള മടക്കയാത്രയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മെഡ്ജിഗോറിയായിലെ പ്രത്യക്ഷീകരണത്തെക്കുറിച്ച് വിശദമാക്കിയതിന് ശേഷമാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

കന്യാമേരി നമ്മുടെ അമ്മയാണെന്നും എന്നാല്‍ ടെലിഗ്രാഫ് ഓപ്പറേറ്ററെ പോലെ എല്ലാ ദിവസവും കൃത്യസമയത്ത് സന്ദേശങ്ങള്‍ നല്കുന്നു എന്ന് പറയുന്നത് അത്ര ശരിയാണെന്ന് തോന്നുന്നില്ലെന്നും അത് ഒരിക്കലും ക്രിസ്തുവിന്റെ അമ്മയായിരിക്കില്ല എന്നുമായിരുന്നു പാപ്പയുടെ പ്രതികരണം. തന്റെ വ്യക്തിപരമായ അഭിപ്രായമായിട്ടാണ് അദ്ദേഹം ഇത് പറഞ്ഞത്.

2010 ലാണ് ബെനഡിക്ട് പതിനാറാമന്‍ കര്‍ദിനാള്‍ കാമില്ലോ റ്യൂയിനിയെ തലവനായി മെഡ്ജിഗോറിയായിലെ പ്രത്യക്ഷീകരണങ്ങള്‍ പഠിക്കുന്നതിനായി കമ്മീഷനെ നിയമിച്ചത്.

You must be logged in to post a comment Login