യുഎസിന്റെ പ്രഥമ വനിത മെലാനിയ ട്രംപ് കത്തോലിക്ക വിശ്വാസത്തിലേക്ക്…

യുഎസിന്റെ പ്രഥമ വനിത മെലാനിയ ട്രംപ് കത്തോലിക്ക വിശ്വാസത്തിലേക്ക്…

വാഷിംങ്ടണ്‍: യുഎസിന്റെ പ്രഥമ വനിത മെലാനിയ ട്രംപ് കത്തോലിക്കാ വിശ്വാസം പരിശീലിച്ചുകൊണ്ടിരിക്കുകയാണെന്ന് ഔദ്യോഗിക വക്താവ് സ്‌റ്റെഫാനി ഗ്രിഷാം. വത്തിക്കാന്‍ സന്ദര്‍ശിച്ച മെലാനിയായുടെ പ്രവൃത്തികളെ സാകൂതം വീക്ഷിച്ച ലോകം പല വിധ നിഗമനങ്ങളിലും എത്തിയിരിക്കുന്ന വേളയിലാണ് ഔദ്യോഗികവക്താവ് ഇക്കാര്യത്തില്‍ തീരുമാനം വ്യക്തമാക്കിയത്.

കന്യാമറിയത്തിന്റെ രൂപത്തിന് മുമ്പില്‍ പൂക്കള്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചതും ബാംബിനോ ജേസു ഹോസ്പിറ്റലില്‍പ്രാര്‍ത്ഥിച്ചതും പാപ്പയുടെ ആശീര്‍വാദത്തിനായി കൊന്ത നല്കിയതും പാപ്പയെ കാണാനെത്തിയപ്പോള്‍ ശിരോവസ്ത്രം ധരിച്ചതുമെല്ലാം മെലാനിയായുടെ കത്തോലിക്കാചായ് വിന്റെ പ്രകടമായ അടയാളമായി ലോകം നിരീക്ഷിച്ചിരുന്നു.

കമ്മ്യൂണിസ്റ്റ് അനുഭാവമുള്ള കുടുംബത്തില്‍ സ്‌ളോവാനിയായിലാണ് മെലാനിയ ജനിച്ചുവളര്‍ന്നത്. ചെറുപ്പത്തില്‍ മാമ്മോദീസാ സ്വീകരിച്ചിട്ടുമില്ല. പ്രസ്ബിറ്റേറിയന്‍ സഭാംഗമായ ട്രംപിനെ 2005 ല്‍ ആണ് മെലാനിയ വിവാഹം കഴിച്ചത്. ഫ്‌ളോറിഡായിലെ പാം ബീച്ച് ദേവാലയത്തിലായിരുന്നു വിവാഹം.

 

You must be logged in to post a comment Login