ക്രൈസ്തവന്റെ പാദങ്ങള്‍ ഭൂമിയിലും കണ്ണുകള്‍ സ്വര്‍ഗ്ഗത്തിലുമായിരിക്കണം: പാപ്പ

ക്രൈസ്തവന്റെ പാദങ്ങള്‍ ഭൂമിയിലും കണ്ണുകള്‍ സ്വര്‍ഗ്ഗത്തിലുമായിരിക്കണം: പാപ്പ

വത്തിക്കാന്‍: ക്രൈസ്തവര്‍ ഭൂമിയില്‍ നിന്നുകൊണ്ട് ദൈവത്തെ പ്രഘോഷിക്കേണ്ടവരാണെന്നും അവരുടെ പാദങ്ങള്‍ ഭൂമിയിലാണെങ്കിലും കണ്ണുകള്‍ സ്വര്‍ഗ്ഗത്തിലായിരിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. സാന്താ മാര്‍ത്തയില്‍ ദിവ്യബലി അര്‍പ്പിച്ച് വചനസന്ദേശം നല്കുകയായിരുന്നു പാപ്പ.

ക്രൈസ്തവ യാത്രയ്ക്ക് അത്യാവശ്യം വേണ്ട മൂന്നു വാക്കുകളെക്കുറിച്ചും പാപ്പ പരാമര്‍ശിച്ചു. ഓര്‍മ്മ, പ്രാര്‍ത്ഥന, ദൗത്യം എന്നിവയാണവ. ഓരോ ക്രൈസ്തവനും അവന്റേതായ ഗലീലിയുണ്ട്. ദൈവത്തെ കണ്ടുമുട്ടുന്ന ഇടമാണ് ഗലീലി. ഉത്ഥിതനായ  ക്രിസ്തുവിനെ ശിഷ്യന്മാര്‍ കണ്ടെത്തിയ ഇടം ഗലീലിയായിരുന്നു. ഓരോ ക്രൈസ്തവനും താന്‍ ആദ്യമായി ക്രിസ്തുവിനെ കണ്ടുമുട്ടിയ ഇടത്തെക്കുറിച്ച് ഓര്‍മ്മയുണ്ടായിരിക്കണം.

മറ്റൊന്ന് പ്രാര്‍ത്ഥനയാണ്. ക്രിസ്തു ശാരീരികമായി നമ്മോടു കൂടെയായിരുന്നപ്പോഴും അവിടുന്ന് ദൈവത്തൊടൊപ്പമായിരുന്നു. സ്വര്‍ഗ്ഗത്തിലേക്കായിരുന്നു അവിടുത്തെ നോട്ടം.

മൂന്നാമത് ക്രൈസ്തവന് ഒരു ദൗത്യമുണ്ട്. ക്രിസ്തുവിന്റെ വചനം ലോകത്തെ അറിയിക്കുക എന്നതാണ് ആ ദൗത്യം. നമ്മുടെ ക്രിസ്തീയ യാത്രയ്ക്ക് ഈ മൂന്നുവാക്കുകളും ഉണ്ടായിരിക്കണം. ഓര്‍മ്മ, പ്രാര്‍ത്ഥന, ദൗത്യം. മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login