പാക്കിസ്ഥാനില്‍ മാനസികരോഗിയായ ക്രൈസ്തവനെ മതനിന്ദയുടെ പേരില്‍ ജയിലില്‍ അടച്ചു

പാക്കിസ്ഥാനില്‍ മാനസികരോഗിയായ ക്രൈസ്തവനെ മതനിന്ദയുടെ പേരില്‍ ജയിലില്‍ അടച്ചു

ലാഹോര്‍: പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള മതപീഡനങ്ങളുടെ പട്ടികയില്‍ ഏറ്റവും പുതിയ ഒരു കേസു കൂടി.65 കാരനായ മാനസികരോഗിയെ ആണ് ഇത്തവണ ഭരണകൂടം ജയിലില്‍ അടച്ചത്. ഇക്ബാല്‍ മസിഹ എന്ന, ഒമ്പതുമക്കളുടെ പിതാവിനെയാണ് ഇസ്ലാമിനെ അപമാനിച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

ദീര്‍ഘകാലമായി മാനസികരോഗത്തിനുള്ള മരുന്ന് കഴിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. അടുത്തദിവസമാണ് ഇദ്ദേഹത്തിന്റെ ഇളയ മകന്‍ മരിച്ചത്. ഈ ദു:ഖം കാരണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി മരുന്ന് കഴിക്കുന്നത് മുടങ്ങിപ്പോയിരുന്നു. മകന്റെ ശവസംസ്‌കാരവേളയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയവരോട് അപമാനകരമായ രീതിയില്‍ സംസാരിക്കുകയും ശബ്ദമുയര്‍ത്തുകയും ഇസ്ലാം വിശ്വാസപ്രമാണം ഉറക്കെ പ്രഘോഷിക്കുകയും ചെയ്തുവത്രെ. ഇതാണ് കേസിന് ആസ്പദമായ സംഭവം.

ഇതില്‍ കുറെ മുസ്ലീം വിഭാഗക്കാര്‍ അസഹിഷ്ണുത പ്രകടിപ്പിക്കുകയും അവര്‍ പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.

You must be logged in to post a comment Login