കാ​​​രു​​​ണ്യ​​​ത്തി​​​ന്‍റെ മാ​​​ർ​​​ഗം പി​​​ന്തു​​​ട​​​രേ​​​ണ്ട​​​വ​​​രാ​​​ണു വി​​​ശ്വാ​​​സി​​​കള്‍: മാര്‍ പുത്തന്‍വീട്ടില്‍​​​

കാ​​​രു​​​ണ്യ​​​ത്തി​​​ന്‍റെ മാ​​​ർ​​​ഗം പി​​​ന്തു​​​ട​​​രേ​​​ണ്ട​​​വ​​​രാ​​​ണു വി​​​ശ്വാ​​​സി​​​കള്‍: മാര്‍ പുത്തന്‍വീട്ടില്‍​​​

കൊച്ചി: അനുദിനം കാരുണ്യത്തിന്‍റെ മാർഗം പിന്തുടരേണ്ടവരാണു വിശ്വാസികളെന്നു എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ. പാലാരിവട്ടം പിഒസിയിൽ ആറു മാസത്തെ മിഷൻ പരിശീലനം (കാരുണ്യത്തിന്‍റെ സാക്ഷികൾ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അയയ്ക്കപ്പെടാനും കാരുണ്യത്തിന്‍റെ വഴിയെ നടക്കാനുമുള്ള വിളിയാണ് ഓരോ ക്രൈസ്തവനും മാമ്മോദീസായിലൂടെ ലഭിക്കുന്നത്. ഈ ദൗത്യത്തിനായി ആദ്യം യേശുവിനെ അറിയുകയും വിശുദ്ധി നിറഞ്ഞ സാക്ഷ്യജീവിതം നയിക്കുകയും വേണം. ദൈവരാജ്യം സംജാതമാക്കാനുള്ള ഈ പരിശ്രമത്തിൽ പരിശീലനത്തിലൂടെ നമ്മെ രൂപപ്പെടുത്തേണ്ടതുണ്ടെന്നും മാർ പുത്തൻവീട്ടിൽ പറഞ്ഞു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വർഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ചു.

ഫാ. ഷിബു സേവ്യർ, ഫാ. റയ്മണ്ട് പള്ളൻ, സിസ്റ്റർ അനറ്റ്, ഷിബു ജോസഫ്, ടി.സി. ആന്‍റോ എന്നിവർ പ്രസംഗിച്ചു.

You must be logged in to post a comment Login