കരുണ ക്രിസ്തീയ ജീവിതത്തിന് ഏറ്റവും അവശ്യഘടകം: മാര്‍പാപ്പ

കരുണ ക്രിസ്തീയ ജീവിതത്തിന് ഏറ്റവും അവശ്യഘടകം: മാര്‍പാപ്പ

വത്തിക്കാന്‍: കരുണയാണ് ക്രിസ്തീയ ജീവിതത്തിന് ഏറ്റവും അവശ്യഘടകമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കരുണയുടെ തിരുനാള്‍ ദിനത്തില്‍ വചനസന്ദേശം നല്കുകയായിരുന്നു പാപ്പ. ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കണം എന്ന് തിരിച്ചറിയുന്നതാണ് കരുണയെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

വിശ്വാസജീവിതത്തിന്റെ മൂലക്കല്ലാണ് കരുണയെന്ന് നാം മറക്കരുത്. നമ്മുടെ ഹൃദയത്തിന്റെ വാതിലുകള്‍ അത് തുറക്കുന്നു. ഒറ്റപ്പെട്ടവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായവരോട്  ചേര്‍ന്നുനില്ക്കാന്‍ പ്രേരിപ്പിക്കുന്നു. റെജീന കോലിയില്‍ വിശ്വാസികളോട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈസ്റ്റര്‍ സീസണില്‍ യാമപ്രാര്‍ത്ഥന നടത്തുന്നത് ഇവിടെയാണ്.

ഈസ്റ്റര്‍ കഴിഞ്ഞുവരുന്ന ഞായറാഴ്ച കരുണയുടെ തിരുനാളായി ആചരിക്കുന്ന പതിവിന് തുടക്കമിട്ട ജോണ്‍പോള്‍ രണ്ടാമന്റെ തീരുമാനത്തെ പാപ്പ പ്രശംസിച്ചു. അത് വളരെ മനോഹരമായ സ്ഥാപനമായിരുന്നു. പാപ്പ പറഞ്ഞു.

You must be logged in to post a comment Login