മെക്‌സിക്കോയില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരിയന്‍ രൂപം നിര്‍മ്മിക്കുന്നു

മെക്‌സിക്കോയില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരിയന്‍ രൂപം നിര്‍മ്മിക്കുന്നു

മെക്‌സിക്കോ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരിയന്‍ രൂപം നിര്‍മ്മിക്കാന്‍ മെക്‌സിക്കോയില്‍ സ്‌റ്റേറ്റും മുന്‍സിപ്പല്‍ അധികാരികളും ആലോചിക്കുന്നു. ഗ്വാഡലൂപ്പെ മാതാവിന്റെ രൂപമാണ് ഇപ്രകാരം നിര്‍മ്മിക്കുന്നത്. ടൂറിസ്റ്റുകളുടെ സന്ദര്‍ശനം ഇതോടെ വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ.

വെനിസ്വേലയിലെ മാതാവിന്റെ രൂപമാണ് നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ മാതൃരൂപം. ഇതിലും വലുതാണ് നിര്‍മ്മിക്കാന്‍ പോകുന്നത്. ഇതിന് 154 അടി ഉയരമുണ്ടാകും. 4.23 മില്യന്‍ ഡോളര്‍ നിര്‍മ്മാണച്ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 62.5 ശതമാനവും സ്വകാര്യവ്യക്തികളില്‍ നിന്ന് ശേഖരിക്കും.

You must be logged in to post a comment Login