മെക്‌സിക്കോയില്‍ വീണ്ടും വൈദികന്‍ കൊല്ലപ്പെട്ടു

മെക്‌സിക്കോയില്‍ വീണ്ടും വൈദികന്‍ കൊല്ലപ്പെട്ടു

മെക്‌സിക്കോ: വൈദിക കൊലപാതക പരമ്പരയില്‍ വീണ്ടും ഒരു മരണം കൂടി. ആഴ്ചകള്‍ക്ക് മുമ്പ് കാണാതായ വൈദികനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഫാ. മിഗല്‍ ജെരാര്‍ഡോയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മോറെല്ലോ അതിരൂപത ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കി.

ഹോളി ഫാമിലി മിഷനറി സഭാംഗമാണ് വൈദികന്‍. 39 കാരനായ ഫാ. മിഗല്‍ 2007 ലാണ് അഭിഷിക്തനായത്. ഓഗസ്റ്റ് 18 മുതല്ക്കാണ് അച്ചനെ കാണാതായത്.

ഈ വര്‍ഷം നാലു വൈദികര്‍ മെക്‌സിക്കോയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

You must be logged in to post a comment Login