മെക്‌സിക്കോ; മാമ്മോദീസാ ചടങ്ങിനിടയില്‍ പള്ളി തകര്‍ന്നുവീണു, കുഞ്ഞ് ഉള്‍പ്പടെ 11 പേര്‍ കൊല്ലപ്പെട്ടു

മെക്‌സിക്കോ; മാമ്മോദീസാ ചടങ്ങിനിടയില്‍ പള്ളി തകര്‍ന്നുവീണു, കുഞ്ഞ് ഉള്‍പ്പടെ 11 പേര്‍ കൊല്ലപ്പെട്ടു

പ്യൂബ്ലാ: മാമ്മോദീസാ ചടങ്ങു നടക്കുന്നതിനിടയില്‍ ഭൂകമ്പം ഉണ്ടാകുകയും പള്ളി തകര്‍ന്ന് 11 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. 19 ാം തീയതിയാണ് സംഭവം.

മകളുടെ മാമ്മോദീസാചടങ്ങുകളില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്ന കുടുംബാംഗങ്ങളാണ് അപകടത്തില്‍ പെട്ടത്. മെക്‌സിക്കോയില്‍ 7.1 രേഖപ്പെടുത്തിയ ഭൂകമ്പത്തിലാണ് പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നുവീണതും അപകടം നടന്നതും. സെന്റ് ജെയിംസ് ദ അപ്പോസ്തല്‍ പള്ളിയാണ് തകര്‍ന്നുവീണത്.

മാമ്മോദീസായ്ക്കുവേണ്ടി കൊണ്ടുവന്ന കുഞ്ഞ്, സഹോദരി, അമ്മ, ജ്ഞാനസ്‌നാനമാതാവ് എന്നിവര്‍ മരണമടഞ്ഞവരില്‍ ഉള്‍പ്പെടുന്നു. ജ്ഞാനസ്‌നാന പിതാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.

You must be logged in to post a comment Login