ഭൂകമ്പത്തിന് ശേഷം മെക്‌സിക്കോയില്‍ നടന്ന ദിവ്യകാരുണ്യാത്ഭുതം വൈറലാകുന്നു

ഭൂകമ്പത്തിന് ശേഷം മെക്‌സിക്കോയില്‍ നടന്ന ദിവ്യകാരുണ്യാത്ഭുതം വൈറലാകുന്നു

മെക്‌സിക്കോ: ഭൂകമ്പത്തിന്റെ മുഴക്കങ്ങളില്‍ മെക്‌സിക്കോ വിറങ്ങലിച്ചുനില്ക്കുമ്പോള്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ദിവ്യകാരുണ്യാത്ഭുതം സംഭവിച്ചതിന്റൈ അത്ഭുതത്തിലാണ് വിശ്വാസികള്‍. ലിലി ദിയാസ് എന്ന വിശ്വാസിയുടെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഈ ദിവ്യകാരുണ്യാത്ഭുതം ഇപ്പോള്‍ പുറം ലോകം അറിഞ്ഞത്.

ഭൂകമ്പത്തിന് ശേഷം കത്തീഡ്രലില്‍ ദിവ്യകാരുണ്യാരാധന നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അരുളിക്ക ചുവപ്പുനിറത്തിലാവുകും അരുളിക്കയിലെ കുരിശില്‍ യേശുവിന്റെ തിരുരക്തം പ്രത്യക്ഷപ്പെടുകയും ചെയ്തതായിട്ടാണ് ഫേസ്ബുക്ക് പോസ്റ്റ്.

സംഭവത്തെക്കുറിച്ച് അധികാരികള്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ഇതിനകം മൂന്നരലക്ഷത്തോളം ആളുകള്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്തു കഴിഞ്ഞു.

You must be logged in to post a comment Login