മെക്‌സിക്കോ ഭൂകമ്പം; പ്രാര്‍ത്ഥനയുടെ തണലില്‍ ലോകനേതാക്കളും

മെക്‌സിക്കോ ഭൂകമ്പം; പ്രാര്‍ത്ഥനയുടെ തണലില്‍ ലോകനേതാക്കളും

മെക്‌സിക്കോ: രേഖപ്പെടുത്തിയ കണക്കനുസരിച്ച് 220 പേരുടെ മരണത്തിന് ഇടയാക്കിയ മെക്‌സിക്കോ ഭൂകമ്പത്തില്‍ ദുരിതബാധിതരോട് ഐകദാര്‍ഢ്യവും അവര്‍ക്ക് പ്രാര്‍ത്ഥനകളും വാഗ്ദാനം ചെയ്തുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും.

ദൈവത്തിന്റെ സഹായമാണ് നാം ഇപ്പോള്‍ തേടേണ്ടത് എന്ന് ഇരുനേതാക്കളും പ്രസ്താവനകളില്‍ വ്യക്തമാക്കി. മെക്‌സിക്കോയിലെ ജനങ്ങളോടുളള തന്റെ സ്‌നേഹവും അനുകമ്പയും വത്തിക്കാന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലൂടെ പാപ്പ വ്യക്തമാക്കി.ജീവിതത്തില്‍ എല്ലാം നഷ്ടമായവര്‍ക്ക് ദൈവത്തിന്റെ സഹായം ലഭ്യമാകട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. പാപ്പ പറഞ്ഞു.

മെക്‌സിക്കോയിലെ ജനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെയെന്ന് ട്രം പ് പറഞ്ഞു. ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. ആയിരിക്കുകയും ചെയ്യും. ട്രംപ് വ്യക്തമാക്കി.

You must be logged in to post a comment Login