മാതാവ് കരയുന്നതിന്റെ സ്വഭാവികകാരണം കണ്ടെത്താനായില്ല. മെക്‌സിക്കോ ബിഷപ്

മാതാവ് കരയുന്നതിന്റെ സ്വഭാവികകാരണം കണ്ടെത്താനായില്ല. മെക്‌സിക്കോ ബിഷപ്

ലാസ് ക്രൂസെസ്: കരയുന്ന മാതൃരൂപത്തെ സംബന്ധിച്ച് അന്വേഷണം നടത്തിയ മെക്‌സിക്കോ ബിഷപ് പറയുന്നത് മാതാവ് കരയുന്നതിന്റെ സ്വഭാവികമായ കാരണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നാണ്. ഈ സാഹചര്യത്തില്‍ രൂപതാതല അന്വേഷണങ്ങള്‍ ആരംഭിക്കാന്‍ ഉത്തരവിറക്കി.

മാതാവിന്റെ രൂപത്തില്‍ നിന്ന് ദ്രാവകം ഒഴുകുന്നതിന്റെ കാരണം എന്തെന്ന് എന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് വിവേചിച്ച് അറിയാന്‍ കഴിഞ്ഞിട്ടില്ല. അത് സൂപ്പര്‍ നാച്വറലാണെങ്കില്‍ കാരണം ഒരുപക്ഷേ ദൈവികമോ സാത്താനികമോ ആകാം. വീണുപോയ മാലാഖമാരുടെ അസ്തിത്വത്തെക്കുറിച്ച് സഭ വിശ്വസിക്കുന്നതായി ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. കൗശലങ്ങളുമായി അങ്ങനെയും സംഭവിക്കാം. ബിഷപ് ഓസ്‌ക്കാര്‍ കാന്റു പറയുന്നു.

ഗാഡ്വലൂപ്പെ മാതാവിന്റെ വെ്ങ്കല രൂപം മെയ് 20 മുതലാണ് കണ്ണീര്‍ പൊഴിച്ചുതുടങ്ങിയതത്. പെന്തക്കോസ്താ തിരുനാള്‍ മുതല്‍ ദിവസം രണ്ടുതവണ കണ്ണീര്‍ പൊഴിച്ചുതുടങ്ങി.

 

You must be logged in to post a comment Login