മെക്‌സിക്കോയില്‍ വീണ്ടും രണ്ട് വൈദികര്‍ കൂടി കൊല്ലപ്പെട്ടു

മെക്‌സിക്കോയില്‍ വീണ്ടും രണ്ട് വൈദികര്‍ കൂടി കൊല്ലപ്പെട്ടു

മെക്‌സിക്കോ: മെക്‌സിക്കോയില്‍ രണ്ട് വൈദികര്‍ കൂടി കൊല്ലപ്പെട്ടു. ഫെബ്രുവരി അഞ്ചിനാണ് രണ്ടുവൈദികരുടെ കൊലപാതകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മെക്‌സിക്കോയിലെ അക്വാപല്‍ക്കോ അതിരൂപതയിലെ ഫാ. ഇവാന്‍ ജെയിംസ്, ഫാ. ജെര്‍മ്മയിന്‍ ഗ്രാസിയ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകികളെ തിരിച്ചറിഞ്ഞിട്ടില്ല. ഇഗ്വാല- ടാക്‌സോ ഹൈവേയിലൂടെ വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന വൈദികരെ മറ്റൊരു വാഹനത്തില്‍ പിന്തുടര്‍ന്ന് അക്രമികള്‍ വെടിവയ്ക്കുകയായിരുന്നു.

You must be logged in to post a comment Login