മെക്‌സിക്കോയിലെ ഭൂകമ്പ ബാധിതർക്ക് പ്രത്യാശ പകർന്ന് ഒരുപറ്റം യുവജനങ്ങൾ

മെക്‌സിക്കോയിലെ ഭൂകമ്പ ബാധിതർക്ക് പ്രത്യാശ പകർന്ന് ഒരുപറ്റം യുവജനങ്ങൾ

ഓക്‌സാക: 2019 ലെ ലോക യുവജന സംഗമത്തിൽ പങ്കെടുക്കുന്ന ഒരു പറ്റം യുവജനങ്ങൾ മെക്‌സിക്കോയിൽ സെപ്റ്റംബർ ഏഴിനുണ്ടായ ഭൂകമ്പത്തിൽ എല്ലാം തകർന്നവർക്ക് പ്രതീക്ഷയുടെ സന്ദേശം പകരാനെത്തി.

ഭൂകമ്പബാധിതരോടുള്ള ഐക്യദാർഡ്യ ചിഹ്നമായി ലോക യുവജന ദിന തീർത്ഥാടന കുരിശും, മാതാവിന്‍റെ ചിത്രവും വഹിച്ചാണ് യുവജന സംഘം ഭൂകമ്പത്തിൽ തകർന്ന പ്രദേശം സന്ദർശിച്ചത്. 2019 ലെ യുവജന സംഗമ ദിന പ്രചരണാർത്ഥമുള്ള അന്താരാഷ്ട്ര തീർത്ഥാടനത്തിന്‍റെ ഭാഗമായാണ് അവർ മെക്‌സിക്കോയിലെത്തിയത്.

ക്രിസ്തുവിന്‍റെ സാന്നിധ്യത്തിന്‍റെ ചിഹ്നമായ കുരിശിലൂടെയും അനുഗ്രഹിക്കപ്പെട്ട മാതാവിന്‍റെ ചിത്രത്തിലൂടെയും പൂർണ്ണഐക്യത്തിന്‍റെ ചിഹ്നമായാണ് ഭൂകമ്പബാധിതരെ സന്ദർശിച്ചതെന്ന് മെക്‌സിക്കൻ ബിഷപ്‌സ് യൂത്ത് മിനിസ്ട്രി ദേശീയ ഉപദേഷ്ടാവ് ഫാദർ ജോസ് ഡി ലാ ലോപ്പസ് പറഞ്ഞു.

യുവജന സംഗമ ചിഹ്നങ്ങൾ മെക്‌സിക്കോയിലെത്തിക്കാൻ പ്രത്യേക അനുവാദങ്ങൾ ഇവർക്ക് ലഭിച്ചിരുന്നു. തുടർന്ന് ഓക്‌സാകയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളിലെത്താൻ 12 മണിക്കൂർ യാത്ര വേണ്ടിവന്നു. ഈ തീർത്ഥാടനം ഒക്ടോബർ 13 വരെ മെക്‌സിക്കോയിൽ തുടരും.

You must be logged in to post a comment Login