യൗസേപ്പിതാവ് മിഡ് വൈവിന്‍റെ സഹായം തേടിയിരുന്നോ?

യൗസേപ്പിതാവ് മിഡ് വൈവിന്‍റെ സഹായം തേടിയിരുന്നോ?

ഉണ്ണീശോയുടെ തിരുപ്പിറവിയെക്കുറിച്ചുള്ള ചിന്തകളില്‍ നമ്മുടെയെല്ലാം മനസ്സിലേക്ക് കടന്നുവരുന്നത് ആ പുല്‍ക്കൂടും യൗസേപ്പിതാവും മാതാവും കന്നുകാലികളുമാണ്. പക്ഷേ ആ തൊഴുത്തില്‍ ഇവരെയെല്ലാം കൂടാതെ ഒരു മിഡ് വൈവ് അഥവാ പ്രസവസമയത്തെ  സഹായക കൂടി ഉണ്ടായിരുന്നതായി ഒരു ചരിത്രമുണ്ട്.

എന്നാല്‍ കാലക്രമേണ ഈ മിഡ് വൈവിനെ ഒഴിവാക്കിക്കൊണ്ടുള്ള ചരിത്രമാണ് വ്യാപകമായത്. 145 വര്‍ഷത്തെ പഴക്കമുള്ള ദ പ്രോട്ടോഇവാഞ്ചലിസം ഓഫ് ജെയിംസ് എന്ന പുരാതന കൃതിയാണ് ഇത് സംബന്ധിച്ച ചരിത്രപരമായ അറിവ് നല്കുന്നത്. ഉണ്ണീശോയുടെ ജനനസമയത്ത് യൗസേപ്പിതാവിനെ സഹായിക്കാന്‍ ഒരു സ്ത്രീയുണ്ടായിരുന്നു എന്നാണ് ഈ പുസ്തകം പറയുന്നത്.

പ്രസവകാര്യങ്ങളില്‍ യാതൊരു മുന്‍പരിചയവും ഇല്ലാതിരുന്ന യൗസേപ്പ് ഇക്കാര്യത്തില്‍ ഒരു സ്ത്രീയുടെ സഹായം തേടിയെന്നത് സാമാന്യയുക്തിക്ക് മനസ്സിലാവുന്ന കാര്യം കൂടിയാണെന്ന് ചിലര്‍ വാദിക്കുന്നു. മാത്രവുമല്ല അന്നത്തെ ആ മലമ്പ്രദേശങ്ങളില്‍ അത്തരം സ്്ത്രീകള്‍ കുറവുമായിരുന്നില്ല.

എന്റെ ആത്മാവ് ഈ ദിവസത്തെ മഹത്വപ്പെടുത്തുന്നു കാരണം എന്റെ കണ്ണുകള്‍ അതിശയകരമായ ഒരു കാര്യം കണ്ടിരിക്കുന്നു.. കന്യക പ്രസവിച്ചിരിക്കുന്നു..അവളുടെ സ്വഭാവികമായ പ്രകൃതം നഷ്ടപ്പെടുത്താതെ തന്നെ എന്ന് ഈ മിഡ് വൈവ് പറഞ്ഞിരിക്കുന്നതായും പ്രസ്തുത ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു.

പുരാതന ഓര്‍ത്തഡോക്‌സ്, ബൈസൈന്റയിന്‍ സഭകളിലെ ക്രിസ്തുപ്പിറവിയുടെ ചിത്രങ്ങളില്‍ മൂലയ്ക്കലായി ഒരു സ്ത്രീയുടെ ചിത്രം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. ആ സ്ത്രീ മിഡ് വൈവാണ് എന്നതിന്റെ സൂചകമായിരുന്നു.

You must be logged in to post a comment Login