ആഗോള കുടിയേറ്റ ദിനം ജനുവരി 14 ന്

ആഗോള കുടിയേറ്റ ദിനം ജനുവരി 14 ന്

വത്തിക്കാന്‍ :104ാമത് ആഗോള കുടിയേറ്റദിനം ജനുവരി 14ാം തീയതി ആചരിക്കുന്നു. “കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും സ്വീകരിക്കാം, സംരക്ഷിക്കാം, സഹായിക്കാം, പുനരധിവസിപ്പിക്കാം” എന്നതാണ് ഈ വര്‍ഷത്തെ ചിന്ത. മാര്‍പാപ്പ അദ്ധ്യക്ഷനായുള്ള കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും കാര്യാലയമാണ് ഇക്കാര്യം  പ്രഖ്യാപിച്ചത്.

അഭയാര്‍ത്ഥികളോടും കുടിയേറ്റക്കാരോടും പ്രത്യേകപ്രതിപത്തിയുള്ള വ്യക്തിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. അദ്ദേഹം തന്നെതന്നെ വിശേഷിപ്പിച്ചിരിക്കുന്നത്കുടിയേറ്റത്തിന്‍റെ പുത്രന്‍ എന്നാണ്. ദാരിദ്ര്യം, ആഭ്യന്തരകലാപം, പ്രകൃതിക്ഷോഭം, പീഡനങ്ങള്‍, യുദ്ധം എന്നിവ മൂലം നാടും വീടും വിട്ടിറങ്ങേണ്ടി വരുന്ന കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും കുറിച്ചുള്ള ആശങ്ക തന്റെ മനസ്സിലുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദേശത്തില്‍ വ്യക്തമാക്കി.

You must be logged in to post a comment Login