“കുടിയേറ്റക്കാരുടെ സ്വീകരണവും പ്രവേശനവും മനുഷ്യാന്തസ് മാനിക്കുന്ന വിധത്തിലാകണം”

“കുടിയേറ്റക്കാരുടെ സ്വീകരണവും പ്രവേശനവും മനുഷ്യാന്തസ് മാനിക്കുന്ന വിധത്തിലാകണം”

കാലിഫോര്‍ണിയ :മാന്യതയുള്ളതും സമഗ്രവുമായ സമീപനം അഭയം തേടിയെത്തുന്നവര്‍ക്ക് നല്കണമെന്ന് ആര്‍ച്ച് ബിഷപ് ഐവന്‍ യര്‍ക്കോവിച്ച്. യുഎന്നിന്റെ ജനീവാകേന്ദ്രത്തിലെ വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനാണ് ഇദ്ദേഹം.

രാജ്യാതിര്‍ത്തികളില്‍ കുടിയേറ്റക്കാരുടെ സ്വീകരണവും പ്രവേശനവും മനുഷ്യാന്തസ് മാനിക്കുന്ന വിധത്തിലാകണം. വിവിധ കാരണങ്ങളാല്‍ വര്‍ദ്ധിച്ചുവരുന്ന കുടിയേറ്റത്തിന്റെ ആഗോളപ്രതിഭാസത്തില്‍ മനുഷ്യവ്യക്തികള്‍ മനുഷ്യാന്തസിന് നിരക്കാത്ത നിരവധി അക്രമങ്ങള്‍ക്കും ക്രമക്കേടുകള്‍ക്കും വിധേയരാകുന്നുണ്ട്.

ഇതിന് വിപരീതമായി അവരുടെ അന്തസും ജീവനും കണക്കിലെടുക്കണം. സ്ഥിരവും പഴഞ്ചനുമായ നടപടിക്രമങ്ങള്‍ ഉപേക്ഷിച്ച് ആരെയും മുദ്രകുത്താതെയും അപമാനിക്കാതെയും സ്വാര്‍ത്ഥതാല്പര്യങ്ങള്‍ കണക്കിലെടുക്കാതെയും മനുഷ്യവ്യക്തിയെ പൂര്‍ണ്ണമായും മനസ്സിലാക്കുകയും കാണുകയും ചെയ്യണമെന്നും തന്റെ പ്രബന്ധത്തില്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

 

You must be logged in to post a comment Login