കുടിയേറ്റക്കാരെ സംരക്ഷിക്കാൻ കൈകോർത്ത് വിയറ്റ്‌നാം, ജപ്പാൻ സഭകൾ

കുടിയേറ്റക്കാരെ സംരക്ഷിക്കാൻ കൈകോർത്ത് വിയറ്റ്‌നാം, ജപ്പാൻ സഭകൾ

ഹോ ചി മിൻ സിറ്റി: എന്നും ഉയർന്നു വരുന്ന കുടിയേറ്റക്കാർക്ക് ഏറ്റവും നല്ല ഇടയ പരിപാലനവും സാമൂഹിക പ്രയോജനങ്ങളും നൽകാനായി ഒരുമിച്ച് പ്രവർത്തിക്കാൻ പരിശ്രമിക്കുകയാണ് വിയറ്റ്‌നാം, ജപ്പാൻ സഭാധികാരികൾ.

ഇതിനോടനുബന്ധിച്ച് ഇരു രാജ്യങ്ങളിൽ നിന്നുമുള്ള വിശ്വാസികളെയും വൈദികരെയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു സംഘത്തെയുണ്ടാക്കാൻ തീരുമാനിച്ചതായി വിയറ്റ്‌നാമിലെ കുടിയേറ്റക്കാർക്കും അലഞ്ഞുതിരിഞ്ഞു നടക്കുന്നവർക്കുമായി ഇടയ പരിപാലനം നൽകുന്ന എപ്പിസ്‌കോപ്പൽ കമ്മീഷൻ എക്‌സിക്യൂട്ടീവ് സെക്രട്ടറിയും ജെസ്യൂട്ട് വൈദികനുമായ ഫാദർ ജോസഫ് ഡാവോ നഗ്യൂവൻ വു പറഞ്ഞു.

ഇത്തരം സംഘത്തിൽപെട്ടവർ ജപ്പാനിലെ വിയറ്റ്‌നാമീസ് തൊഴിലാളികൾക്കും, തിരിച്ച് വിയറ്റ്‌നാമിലെ ജപ്പാൻകാർക്കും ഇടയ പരിപാടികളും ഉദ്യോഗസംബന്ധമായ വിവരങ്ങളും നൽകാൻ അവരെ സഹായിക്കും. ഇതിന്‍റെ ഭാഗമായി ടോക്കിയോ, ഒസാകാ എന്നീ പ്രദേശങ്ങളിൽ രണ്ട് പാസ്റ്ററല്‍ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ തീരുമാനമായിട്ടുണ്ട്.

ഏതാണ്ട് 200,000 കുടിയേറ്റ വിയറ്റ്‌നാം തൊഴിലാളികൾ ജപ്പാനിൽ സാമ്പത്തിക ചൂഷണങ്ങൾ, അടിച്ചമർത്തലുകൾ എന്നിവ സഹിച്ച് ഇന്ന് ജീവിക്കുന്നുണ്ട്.

You must be logged in to post a comment Login