മിനി ക്ഷമിച്ചു, ഭര്‍ത്താവിന്റെ മരണത്തിന് കാരണക്കാരനായവനെ കോടതി വെറുതെ വിട്ടു

മിനി ക്ഷമിച്ചു, ഭര്‍ത്താവിന്റെ മരണത്തിന് കാരണക്കാരനായവനെ കോടതി വെറുതെ വിട്ടു

മാഞ്ചസ്റ്റര്‍: ഭര്‍ത്താവിന്റെ മരണത്തിന് കാരണക്കാരനായ വ്യക്തിയോട് ക്ഷമിക്കാനും അയാളെ നിയമത്തിന്റെ വലക്കെണികളില്‍ നിന്ന് മോചിപ്പിച്ചുകൊണ്ട് മാപ്പ് നല്കാനും ഒരു ഭാര്യയ്ക്ക് സാധിക്കുമോ? ഉവ്വ് എന്നാണ് മാഞ്ചസ്റ്റര്‍, വിഥിന്‍ഷായിലെ മിനി പറയുന്നത്. 89 കാരനായ എഡ് വേഡ് വീലാന്‍ ഓടിച്ചിരുന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചാണ് മിനിയുടെ ഭര്‍ത്താവ് പോള്‍ ജോണ്‍ 2017 മാര്‍ച്ച് 14 ന് കൊല്ലപ്പെട്ടത്. പോള്‍ കൊല്ലപ്പെട്ട കേസ് കോടതിയില്‍ വിചാരണ ആരംഭിക്കുമ്പോഴായിരുന്നു എഡ് വേഡിന് മാപ്പ് നല്കണം എന്ന അപേക്ഷയുമായി മിനി കോടതിയെ സമീപിച്ചത്. മിനിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കോടതി 89 കാരനെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കി.

അപകടത്തെതുടര്‍ന്ന് മസ്തിഷ്‌ക്കമരണം സംഭവിച്ച പോളിന്റെ അവയവങ്ങള്‍ ദാനം ചെയ്യാനും മിനി സന്നദ്ധയായിരുന്നു. സെന്റ് എലിസബത്ത് കത്തോലിക്കാ പള്ളി ഇടവകയിലെ അംഗങ്ങളാണ് മിനിയും കുടുംബവും.

You must be logged in to post a comment Login