ഏകാന്തത അനുഭവിക്കുന്നവർക്ക് ബ്രിട്ടനിൽ പ്രത്യേക മന്ത്രി

ഏകാന്തത അനുഭവിക്കുന്നവർക്ക് ബ്രിട്ടനിൽ പ്രത്യേക മന്ത്രി

ലണ്ടൻ: സാമൂഹികമായി ഒറ്റപ്പെടുന്നവരുടെയും ഏകാന്തത അനുഭവിക്കുന്നവരുടെയും പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനായി ബ്രിട്ടനിൽ പ്രത്യേക മന്ത്രിയെ നിയമിച്ചു. നിലവിൽ സ്‌പോർട്‌സ് ആൻഡ് സിവിൽ സൊസൈറ്റി മന്ത്രിയായ ട്രേസി ക്രൂഷിന് ഏകാന്തത വകുപ്പിന്‍റെ അധികച്ചുമതല നൽകി.
ആധുനിക സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഏകാന്തതയെന്നു ട്രേസിയുടെ നിയമനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി തെരേസാ മേ പറഞ്ഞു.

രണ്ടു ലക്ഷത്തോളം പ്രായം ചെന്നവർ അടുത്തബന്ധുവിനോടോ സുഹൃത്തിനോടോ സംസാരിച്ചിട്ട് ഒരു മാസത്തിലേറെയായെന്ന് അടുത്തകാലത്തു നടത്തിയ ഗവേഷണത്തിൽ വ്യക്തമായി. മാനസിക,ശാരീരിക വെല്ലുവിളി നേരിടുന്നവരിൽ 85 ശതമാനം പേരും ഏകാന്തത അനുഭവിക്കുന്നവരാണെന്നും പഠനഫലം പറയുന്നു.

You must be logged in to post a comment Login