അഭയാര്‍ത്ഥികള്‍ക്കായി അമേരിക്ക ക്ഷേമപദ്ധതികള്‍ ആവിഷ്ക്കരിക്കുന്നു

അഭയാര്‍ത്ഥികള്‍ക്കായി അമേരിക്ക ക്ഷേമപദ്ധതികള്‍ ആവിഷ്ക്കരിക്കുന്നു

വാഷിംഗ്ടൺ: അഭയാർത്ഥികൾക്ക് സ്വദേശത്ത് മടങ്ങിയെത്താനും സമാധാനപരമായ ജീവിതം നയിക്കാനും വഴിയൊരുക്കുന്ന പദ്ധതിയുമായി അമേരിക്ക. മതന്യൂനപക്ഷങ്ങള്‍ക്ക് സഹായം ലഭ്യമാക്കുവാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയില്‍ പ്രധാനമായും ഇറാഖില്‍ വംശഹത്യ നേരിടുന്ന ക്രൈസ്തവരെയാണ് ലക്ഷ്യം വയ്ക്കുന്നത്. അമേരിക്കന്‍ സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ് സംഘടിപ്പിച്ച ത്രിദിന ഉന്നത തല യോഗത്തില്‍ വൈസ് പ്രസിഡന്റ് മൈക്ക് പെൻസാണ് പദ്ധതിയെക്കുറിച്ച് വിവരിച്ചത്.

ഇറാൻ, റഷ്യ, ചൈന, ഉത്തര കൊറിയ , നിക്കരാഗ്വഎന്നിവിടങ്ങളിലും ക്രൈസ്തവരുടെ അവസ്ഥ വളരെ പരിതാപകരമാണെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login