15 വര്‍ഷം തുടര്‍ച്ചയായി 365 ദിവസവും പഞ്ചക്ഷതം ലഭിച്ച സാധാരണക്കാരനായ ഈ അല്മായനെ അറിയാമോ?

15 വര്‍ഷം തുടര്‍ച്ചയായി 365 ദിവസവും പഞ്ചക്ഷതം ലഭിച്ച സാധാരണക്കാരനായ ഈ അല്മായനെ അറിയാമോ?

കത്തോലിക്കാസഭയിലെ പല വിശുദ്ധരും പഞ്ചക്ഷതധാരികളാണ്. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ്, പാദ്രെ പിയോ, സിയന്നയിലെ വിശുദ്ധ കാതറിന്‍ എന്നിവരെല്ലാം അവരില്‍ ചിലരാണ്.

എന്നാല്‍ പഞ്ചക്ഷതങ്ങള്‍ ലഭിച്ചിട്ടുള്ള അല്മായര്‍ സഭയില്‍ വളരെ കുറവാണ്. അവരില്‍ ഒരാളാണ് ഇര്‍വിംങ്. ഇര്‍വിംങ് ഫ്രാന്‍സിസ് ഹൗലേ എന്നാണ് മുഴുവന്‍ പേര്. മിച്ചിഗണില്‍ 1925 ല്‍ ആയിരുന്നു ജനനം. ദിനവും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന കുടുംബമായിരുന്നു അത്.

രണ്ടാം ലോകമഹായുദ്ധകാലത്ത് അദ്ദേഹം യുഎസ് ആര്‍മിയില്‍ ചേര്‍ന്നു. 1946 ല്‍ പട്ടാളത്തില്‍ നിന്ന് വിരമിച്ചു. 1948 ല്‍ അദ്ദേഹം വിവാഹിതനായി. ഗെയ്ല്‍ ലാ ചാപ്പെല്ലെ എന്നായിരുന്നു ഭാര്യയുടെ പേര്. അവര്‍ക്ക് അഞ്ച് മക്കളുമുണ്ടായി.

ഇടവകതലത്തിലും ഭക്തസംഘടനകളിലുമെല്ലാം ഇര്‍വിങ് പ്രവര്‍ത്തന നിരതനായിരുന്നു. 1993 ഏപ്രില്‍ 9 നാണ് ഇദ്ദേഹത്തിന് ആദ്യമായി പഞ്ചക്ഷതം ലഭിച്ചത്. അതൊരു ദു:ഖവെള്ളിയാഴ്ച കൂടിയായിരുന്നു വിഭൂതി ബുധനാഴ്ച ക്രിസ്തു പ്രത്യക്ഷപ്പെട്ട് ഇദ്ദേഹത്തോട് പറഞ്ഞു,

ഞാന്‍ ന ിന്റെ കരങ്ങളെടുത്തിട്ട് എന്റെ കരം നിനക്ക് തരാന്‍ പോവുകയാണ്..

ബുധനാഴ്ച ഇങ്ങനെയൊരു മുന്നറിയിപ്പ് കിട്ടിയെങ്കിലും വെള്ളിയാഴ്ചയാണ് പഞ്ചക്ഷതം ലഭിച്ചത്.  ഇക്കാര്യം തന്റെ സഹോദരന്‍ കൂടിയായ വൈദികനോടാണ് ഇദ്ദേഹം ആദ്യം പങ്കുവച്ചത്. തുടര്‍ന്ന് ഇക്കാര്യം മറ്റുള്ളവരും അറിഞ്ഞുതുടങ്ങി. സ്ഥലത്തെ ബിഷപ് ഇര്‍വിംങിനെ നിരീക്ഷിക്കാനും അദ്ദേഹത്തിന്റെ കൈകളില്‍ നിന്നുണ്ടാകുന്ന രക്തത്തിന്റെ ഉറവിടം മനസ്സിലാക്കാനുമായി ഒരു റിട്ടയര്‍ഡ് പോലീസുകാരനെ നിയമിച്ചു.

പാതിരാത്രിക്കും വെളുപ്പിനും മൂന്നുമണിക്കും ഇടയിലായിരുന്നു പഞ്ചക്ഷതം സംഭവിച്ചുകൊണ്ടിരുന്നത്. ഇതിന്റെ പിന്നിലെ സത്യം കണ്ടെത്തുകയായിരുന്നു പോലീസുകാരന്റെ കടമ. വര്‍ഷത്തിലെ 365 ദിവസവും ഇതുപോലെ അദ്ദേഹത്തിന് പഞ്ചക്ഷതം സംഭവിച്ചുകൊണ്ടിരുന്നു. പതിനഞ്ച് വര്‍ഷക്കാലം ഇത് തുടര്‍ന്നുപോരുകയും ചെയ്തു.

അതുപോലെ പരിശുദ്ധ കന്യാമറിയം 19 തവണ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. ഇദ്ദേഹത്തിന്റെ പഞ്ചക്ഷതം കാണാനും അതില്‍ തൊട്ട് പ്രാര്‍ത്ഥിക്കാനുമായി നിരവധി പേര്‍ ദിവസവും എത്തിയിരുന്നു.എന്നാല്‍ ഇത്തരംഅനുഭവങ്ങളൊന്നും വ്യക്തിപരമായ തന്റെ പ്രശസ്തിക്കോ പണസമ്പാദനത്തിനോ അദ്ദേഹം ഉപയോഗിച്ചുമില്ല. നിരവധി പേര്‍ക്ക് അദ്ദേഹം പ്രാര്‍ത്ഥനവഴി ഈശോയില്‍ നിന്ന് രോഗസൗഖ്യം നേടിക്കൊടുത്തിരുന്നു.

2009 ജനുവരി 3 ന് 83 ാം വയസിലാണ് ഇര്‍വിംങ് ഇഹലോകവാസം വെടിഞ്ഞത്.

You must be logged in to post a comment Login