അത്ഭുതം പ്രവര്‍ത്തിക്കുമോ എന്ന് നോക്കി ക്രിസ്തുവിനെ അനുഗമിക്കരുത്: മാര്‍പാപ്പ

അത്ഭുതം പ്രവര്‍ത്തിക്കുമോ എന്ന് നോക്കി ക്രിസ്തുവിനെ അനുഗമിക്കരുത്: മാര്‍പാപ്പ

വത്തിക്കാന്‍: തനിക്ക് വേണ്ടി അത്ഭുതം പ്രവര്‍ത്തിക്കുമോ എന്ന് നോക്കിയായിരിക്കരുത് ക്രിസ്തുവിനെ അനുഗമിക്കേണ്ടതെന്നും മറിച്ച് നമുക്ക് വേണ്ടി ക്രിസ്തു എന്താണ് ചെയ്തിരിക്കുന്നതെന്ന് അനുസ്മരിച്ച് അവിടുത്തേക്ക് സ്‌നേഹത്തോടോ പ്രത്യുത്തരം നല്കിക്കൊണ്ടായിരിക്കണം അവിടുത്തെ അനുഗമിക്കേണ്ടതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. സാന്താ മാര്‍ത്തയില്‍ ഇന്നലെ ദിവ്യബലി അര്‍പ്പിച്ച് വചനസന്ദേശം നല്കുകയായിരുന്നു പാപ്പ.

അടയാളങ്ങള്‍ കണ്ടതുകൊണ്ടല്ല അപ്പം ഭക്ഷിച്ച് തൃപ്തരായതുകൊണ്ടാണ് നിങ്ങള്‍ എന്നെ അന്വേഷിക്കുന്നത് എന്ന തിരുവചനത്തെ ആസ്പദമാക്കിയായിരുന്നു പാപ്പയുടെവചനവിചിന്തനം. നേട്ടങ്ങള്‍ക്ക് വേണ്ടി ക്രിസ്തുവിനെ പിന്തുടരാതെ വിശ്വാസത്തില്‍ ജീവിതങ്ങളെ കാത്തുസൂക്ഷിച്ച് ക്രിസ്തുവിനെ അനുഗമിക്കാനും പാപ്പ ആഹ്വാനം ചെയ്തു.

You must be logged in to post a comment Login