ഒമ്പതാം നിലയില്‍ നിന്ന് താഴെ വീണ മൂന്നുവയസുകാരനെ മാലാഖമാര്‍ കൈകളില്‍ താങ്ങി

ഒമ്പതാം നിലയില്‍ നിന്ന് താഴെ വീണ മൂന്നുവയസുകാരനെ മാലാഖമാര്‍ കൈകളില്‍ താങ്ങി

ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീനയിലെ സാന്‍ മൈഗൂല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റിലിലെ ഡോക്ടേഴ്‌സിന് ഇക്കാര്യത്തില്‍ യാതൊരു വിശദീകരണവും ഇതുവരെയും നല്കാന്‍ കഴിഞ്ഞിട്ടില്ല. ഒമ്പതാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ മൂന്നുവയസുകാരന് എന്തുകൊണ്ടാണ് ഗുരുതരമായ പരിക്കുകളൊന്നും ഉണ്ടാവാതെയിരുന്നത്. അത്ഭുതകരമായി അവനെങ്ങനെയാണ് സൗഖ്യം പ്രാപിച്ചത്? വൈദ്യശാസ്ത്രത്തിന് മറുപടി ലഭിക്കാതെയാകുമ്പോള്‍ അവര്‍ ദൈവത്തെ കൂട്ടുപിടിക്കുന്നു. ഇത് തീര്‍ച്ചയായും മാലാഖമാര്‍ അവനെ താങ്ങിയതു തന്നെ.

ജൂണ്‍ ഏഴിനായിരുന്നു മൂന്നുവയസുകാരനായ മാര്‍ട്ടിന്‍ ചെയ്ന്‍ കളിക്കിടയില്‍ ഒമ്പതാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴെ വീണത്. ഇരുപത് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വീഴ്ചയെ തുടര്‍ന്നുണ്ടാകാവുന്ന യാതൊരു സങ്കീര്‍ണ്ണതകളും ഇല്ലാതെ ഡിസ്ചാര്‍ജ് ചെയ്തിരിക്കുകയാണ്.

നൂറടി താഴ്ചയിലേക്കാണ് മാര്‍ട്ടിന്‍ വീണത്. അത്രയും ഉയരത്തില്‍ നിന്ന് വീണിട്ടും കുട്ടിക്ക് ബോധം നഷ്ടപ്പെടുകയുണ്ടായിരുന്നില്ല. കരച്ചിലോടും സുബോധത്തോടും കൂടി ആശുപത്രികിടക്കയിലെത്തിയ അവനെ ഡോക്ടര്‍മാര്‍ അത്ഭുതത്തോടെയാണ് കണ്ടത്. എല്ലുകള്‍ക്ക് ക്ഷതവും സംഭവിച്ചിട്ടുണ്ടായിരുന്നില്ല. ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ മാത്രമേ മാര്‍ട്ടിന് ഇപ്പോഴുള്ളൂ.

നടക്കുന്നതിന് അല്പം ബുദ്ധിമുട്ടുണ്ടെങ്കിലും അത് സ്ഥിരമായ പ്രശ്‌നമാകാന്‍ യാതൊരു സാധ്യതയും ഇല്ലെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഞാനൊരു കത്തോലിക്കയാണ്. അത്ഭുതങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നു. മാര്‍ട്ടിന്റെ അമ്മ ഫ്‌ളോറെന്‍സിയ പറയുന്നു.

You must be logged in to post a comment Login