മാതാവിന്റെ കാശുരൂപത്തിലെ 12 നക്ഷത്രങ്ങളുടെ അര്‍ത്ഥമറിയാമോ?

മാതാവിന്റെ കാശുരൂപത്തിലെ 12 നക്ഷത്രങ്ങളുടെ അര്‍ത്ഥമറിയാമോ?

മാതാവിന്റെ കാശുരൂപത്തില്‍ പന്ത്രണ്ട് നക്ഷത്രങ്ങളെ അടയാളപ്പെടുത്തിയിട്ടുണ്ട്. അവയുടെ അര്‍ത്ഥം എന്താണെന്ന് അറിയാമോ? പന്ത്രണ്ട് നക്ഷത്രങ്ങള്‍ പന്ത്രണ്ട് അപ്പസ്‌തോലന്മാരുടെ പ്രതീകമാണ്. സഭയെയാണ് ഇവ പ്രതിനിധീകരിക്കുന്നത്.

അതുപോലെ M എന്ന അക്ഷരത്തോടു ചേര്‍ന്ന കുരിശ് മറിയത്തെയും ക്രിസ്തുവിനെയുമാണ് സൂചിപ്പിക്കുന്നത്. ഇതിന് ചുവടെയുള്ള രണ്ട് ഹൃദയങ്ങള്‍ ഈശോയുടെയും മാതാവിന്റെയുമാണ്. സ്‌നേഹത്തിന്റെ ശക്തിയും പരിപൂര്‍ണ്ണമായ കീഴടങ്ങലുമാണ് അവയുടെ അര്‍ത്ഥം.

മാതാവിന്റെ ചിത്രങ്ങളില്‍ പലപ്പോഴും ചിത്രീകരിക്കപ്പെടുന്ന പ്രകാശ കിരണങ്ങള്‍ മാതാവിന്റെ മാധ്യസ്ഥത്തിലൂടെ ദൈവത്തിന്റെ കൃപകള്‍ അവള്‍ ലോകത്തിന് പ്രദാനം ചെയ്യുന്നു എന്നാണ്.

മാതാവിന്റെ കാല്‍പാദങ്ങള്‍ക്ക് ചുവട്ടിലുള്ള ഭൂഗോളവും സര്‍പ്പവും സാത്താനിക ശക്തികളോടുള്ള പോരാട്ടത്തില്‍ മറിയം നമ്മെ സഹായിക്കുന്നു എന്നതാണ് വ്യക്തമാക്കുന്നത്.

You must be logged in to post a comment Login