മിറക്കിള്‍ ഓഫ് ദ സണ്‍’ ഫാത്തിമായില്‍ നടന്നത് നൈജീരിയായിലും ആവര്‍ത്തിച്ചു

മിറക്കിള്‍ ഓഫ് ദ സണ്‍’ ഫാത്തിമായില്‍ നടന്നത് നൈജീരിയായിലും ആവര്‍ത്തിച്ചു

ബെനിന്‍: നൂറു വര്‍ഷം മുമ്പ് ഫാത്തിമായില്‍ ഒക്ടോബര്‍ 13 ന് നടന്നത് നൈജീരിയായിലെ ബെനിലിലും ആവര്‍ത്തിച്ചു. ഫാത്തിമാ മാതാവിന് രാജ്യത്തെ പുന: സമര്‍പ്പിച്ചുകൊണ്ട് നടത്തിയ ചടങ്ങിലാണ് ഈ അത്ഭുതം അരങ്ങേറിയത്. സൂര്യന്റെ നിറം മാറുന്നതും സൂര്യന്‍ ആകാശത്ത് നൃത്തം ചെയ്യുന്നതുമായ അത്ഭുതത്തിനാണ് അരലക്ഷത്തിലധികം പേര്‍ നൈജീരിയായില്‍ സാക്ഷ്യം വഹിച്ചത്.

1917 ഒക്ടോബര്‍ 13 ന് ഫാത്തിമായില്‍ അവസാനമായി മാതാവ് പ്രത്യക്ഷപ്പെട്ടപ്പോഴും ഇതേ പോലെയുള്ള അത്ഭുതം നടന്നിരുന്നു. ബെനിനില്‍ നടന്ന പുന:സമര്‍പ്പണ ചടങ്ങില്‍ മുഖ്യകാര്‍മ്മികന്‍ ആര്‍ച്ച് ബിഷപ് ഇഗ്നേഷ്യസ് കൈഗാമായിരുന്നു. കൂടാതെ 52 മെത്രാന്മാര്‍, ആയിരം വൈദികര്‍, രണ്ടായിരത്തോളം സന്യസ്തര്‍ എന്നിവരും അമ്പതിനായിരത്തോളം വിശ്വാസികള്‍ക്ക് പുറമെ ഇതില്‍ പങ്കെടുത്തിരുന്നു.

ആഘോഷവും സമര്‍പ്പണവും നടന്നതിന് ശേഷം ഉച്ചകഴിഞ്ഞായിരുന്നു സൂര്യനില്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ കണ്ടത്. നൈജീരിയായില്‍ മരിയന്‍ വര്‍ഷത്തിന്റെ സമാപനത്തോട് അനുബന്ധിച്ചായിരുന്നു മാതാവിന് രാജ്യത്തെ സമര്‍പ്പിച്ചുകൊണ്ടുള്ള ചടങ്ങുകള്‍ നടന്നത്. വൈകുന്നേരം നാലുമണിയോടെയായിരുന്നു സൂര്യന്റെ നൃത്തം കണ്ടതെന്ന് ദൃക്‌സാക്ഷികള്‍ സാക്ഷ്യപ്പെടുത്തുന്നു.

സഭാതലത്തില്‍ ഈ അത്ഭുതത്തെക്കുറിച്ച് വ്യക്തമായ വിശദീകരണം നല്കിയിട്ടില്ലെങ്കിലും വിശ്വാസികള്‍ക്കിടയില്‍ പ്രസ്തുതസംഭവം ആത്മീയസന്തോഷത്തിന് കാരണമാക്കിയിട്ടുണ്ട് എന്നാണ് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.

You must be logged in to post a comment Login