കുഞ്ഞുങ്ങളെ അനധികൃതമായി കൈമാറി, മിഷനറിസ് ഓഫ് ചാരിറ്റിയില്‍ അറസ്റ്റ്

കുഞ്ഞുങ്ങളെ അനധികൃതമായി കൈമാറി, മിഷനറിസ് ഓഫ് ചാരിറ്റിയില്‍ അറസ്റ്റ്

ന്യൂഡല്‍ഹി: മിഷനറിസ് ഓഫ് ചാരിറ്റിയില്‍ ജോലി ചെയ്യുന്ന സ്ത്രീയെ ജാര്‍ഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്തു. റാഞ്ചിയിലെ മിഷനറിസ് ഓഫ് ചാരിറ്റിയിലെ സ്റ്റാഫാണ് ഈ സ്ത്രീ. അനധികൃതമായി നവജാത ശിശുക്കളെ വില്പന നടത്തി എന്നതാണ് കേസ്.രണ്ടു കന്യാസ്ത്രീകളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ മറ്റൊരു കന്യാസ്ത്രീക്കെതിരെയും വ്യക്തമായ തെളിവുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ശ്യാമാനന്ദ് മണ്ഡല്‍ പത്രങ്ങളോട് പറഞ്ഞു.

റാഞ്ചിയിലെ മദര്‍തെരേസ കോണ്‍വെന്റ് അവിവാഹിതകളായ അമ്മമാര്‍ക്ക് അഭയം നല്കുന്നതാണ്. ഇവിടെ ജനിച്ച കുഞ്ഞുങ്ങളെയാണ് വില്പന നടത്തിയതായി ആരോപണം. എന്നാല്‍ ഈ വാര്‍ത്തയും അറസ്റ്റും തങ്ങളെ ഞെട്ടിച്ചിരിക്കുകയാണെന്ന് ഔദ്യോഗികവക്താക്കള്‍ വ്യക്തമാക്കി. ജൂലൈ നാലിനാണ് അറസ്റ്റ് നടന്നത്. അന്ന് മാത്രമാണ് തങ്ങള്‍ ഇത്തരമൊരു സംഭവത്തെക്കുറിച്ച് അറിയുന്നത്.

ജാര്‍ഖണ്ഡ് ഭരിക്കുന്നത് ഭാരതീയ ജനതാപാര്‍ട്ടിയാണ്. ജൂണ്‍ 23ന് ഒരു ഈശോസഭ വൈദികനെയും ഖുന്തി ജില്ലയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

You must be logged in to post a comment Login