ചൈനയിലെ കാണാതായ മെത്രാന് വേണ്ടി വിശുദ്ധ ബലിയര്‍പ്പണം

ചൈനയിലെ കാണാതായ മെത്രാന് വേണ്ടി വിശുദ്ധ ബലിയര്‍പ്പണം

ഹോങ്കോംഗ്: ചൈനയിലെ അധികാരികള്‍ 20 വര്‍ഷം മുമ്പ് തട്ടിക്കൊണ്ടുപോയ അണ്ടര്‍ഗ്രൗണ്ട് മെത്രാന്‍ ജെയിംസ് സു ഷിമിന്റെ അനുസ്മരണാര്‍ത്ഥം ദിവ്യബലി അര്‍പ്പിച്ചു. കാത്തലിക് ജസ്റ്റീസ് ആന്റ് പീസ് കമ്മീഷന്റെ ആഭിമുഖ്യത്തിലായിരുന്നു ബലിയര്‍പ്പണം. ബിഷപ് ജെയിംസിനെ കൂടാതെ ചൈനയിലെ അധികാരികള്‍ തട്ടിക്കൊണ്ടുപോയ മറ്റുള്ളവരെയും ദിവ്യബലിയില്‍ അനുസ്മരിച്ചു.

ഇപ്പോള്‍ ബിഷപ്പിന് 85 വയസായിട്ടുണ്ടാവുമെന്ന് പ്രോജക്ട് ഓഫീസര്‍ യാന്‍ യാന്‍ പറഞ്ഞു. മനോഹരമായ കെട്ടിടങ്ങള്‍ നോക്കി ചൈനയിലെ കത്തോലിക്കാ സഭ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് വിശ്വസിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ അടിത്തട്ടില്‍ ധാരാളം പ്രശ്‌നങ്ങള്‍ അവശേഷിക്കുന്നുണ്ടെന്നും യാന്‍ പറഞ്ഞു.

ബിഷപ് സു ഇപ്പോള്‍ വൃദ്ധര്‍ക്കായുള്ള ഏതോ നേഴ്‌സിംങ് ഹോമില്‍ ഉണ്ടെന്ന് ചില കുപ്രചരണങ്ങള്‍ വ്യാപകമാണ്. ഇനി അത് സത്യമാണെങ്കില്‍ തന്നെ അതൊരുതരം ഹൗസ് അറസ്റ്റിന് തുല്യമാണെന്നും യാന്‍ വ്യക്തമാക്കി.

You must be logged in to post a comment Login