മി​ഷ​ൻ കോ​ൺ​ഗ്ര​സ് നി​ർ​ണാ​യ​ക​മാ​യ ചു​വ​ടു​വ​യ്പ്: ഫാ. ​ഡോ. ബൈ​ജു ജൂ​ലി​യ​ൻ

മി​ഷ​ൻ കോ​ൺ​ഗ്ര​സ് നി​ർ​ണാ​യ​ക​മാ​യ ചു​വ​ടു​വ​യ്പ്: ഫാ. ​ഡോ. ബൈ​ജു ജൂ​ലി​യ​ൻ

കൊ​ല്ലം: കേ​ര​ള​ത്തി​ലെ 12 രൂ​പ​ത​ക​ളി​ലാ​യി ജീ​വി​ക്കു​ന്ന 20 ല​ക്ഷം വ​രു​ന്ന ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ സ​മു​ദാ​യ​ത്തി​ന്‍റെ സ​മ​ഗ്ര വ​ള​ർ​ച്ച​യെ ല​ക്ഷ്യ​മാ​ക്കി മൂ​ന്ന് വ​ർ​ഷ​ത്തെ മു​ന്നൊ​രു​ക്ക​ങ്ങ​ളോ​ടെ ആ​റു​മു​ത​ൽ എ​ട്ടു​വ​രെ 4000 പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി വ​ല്ലാ​ർ​പാ​ട​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന മി​ഷ​ൻ കോ​ൺ​ഗ്ര​സ് ല​ത്തീ​ൻ സ​മു​ദാ​യ​ത്തി​നും അ​തു​വ​ഴി കേ​ര​ള​സ​മൂ​ഹ​ത്തി​നും വ​ള​ർ​ച്ച​യ്ക്ക് നി​ർ​ണാ​യ​ക​മാ​യ ചു​വ​ടു​വ​യ്പാ​ണെ​ന്ന് കൊ​ല്ലം രൂ​പ​താ എ​പ്പി​സ്കോ​പ്പ​ൽ വി​കാ​രി ഫാ. ​ഡോ. ബൈ​ജു ജൂ​ലി​യ​ൻ പ​റ​ഞ്ഞു.

ദ​ശ​വ​ത്സ​ര പ​ദ്ധ​തി രേ​ഖ, ഹാ​ർ​ട് ടു ​ഹാ​ർ​ട് ലി​ങ്ക്, മി​ഷ​ൻ​ക്രോ​സ്, വി​മ​ല​ഹൃ​ദ​യ സ​മ​ർ​പ്പ​ണം എ​ന്നി​ങ്ങ​നെ നാ​ല് പ്ര​മു​ഖ പ​ദ്ധ​തി​ക​ളി​ലൂ​ടെ ഭൗ​തീ​ക, വി​ദ്യാ​ഭ്യാ​സ, സാ​മൂ​ഹി​ക, സാ​ന്പ​ത്തി​ക, രാ​ഷ്ട്രീ​യ, സാം​സ്കാ​രി​ക, തൊ​ഴി​ൽ, ആ​ത്മീ​യ മേ​ഖ​ല​ക​ളി​ലെ കു​തി​ച്ചു​ചാ​ട്ട​ത്തി​നാ​ണ് കേ​ര​ള ല​ത്തീ​ൻ സ​ഭ മി​ഷ​ൻ കോ​ൺ​ഗ്ര​സി​ലൂ​ടെ ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മി​ഷ​ൻ കോ​ൺ​ഗ്ര​സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ രു​പ​താ​ത​ല ഉ​ദ്ഘാ​ട​നം മു​ക്കാ​ട് തി​രു​ക്കു​ടും​ബ ദേ​വാ​ല​യ​ത്തി​ൽ നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ദ്യ​വി​രു​ദ്ധ സ​മി​തി റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ടി.​ജെ. ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ ​ഹി​ച്ചു. കൊ​ല്ലം രൂ​പ​ത​യി​ലെ പ​രു​മ​ല, നീ​ണ്ട​ക​ര, കോ​യി​വി​ള, നാ​ന്തി​രി​ക്ക​ൽ, ക​ട​വൂ​ർ, തു​യ്യം, വാ​ടി, ക​ണ്ണ​ന​ല്ലൂ​ർ, ഇ​ട​വ​ക​ക​ളി​ൽ ഫെ​റോ​ന​ത​ല പ​രി​പാ​ടി​ക​ളും രൂ​പ​ത​യി​ലെ 130 ഇ​ട​വ​ക​ക​ളി​ലും ഇ​ട​യ​ലേ​ഖ​നം വാ​യി​ക്കു​ക​യും മി​ഷ​ൻ​കോ​ൺ​ഗ്ര​സ് ദി​നാ​ച​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു.

You must be logged in to post a comment Login