മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സി​​​ൽ വൈ​​​ദി​​​ക സ​​​ന്യ​​​സ്ത സം​​​ഗ​​​മം

മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സി​​​ൽ വൈ​​​ദി​​​ക സ​​​ന്യ​​​സ്ത സം​​​ഗ​​​മം

കൊ​​​ച്ചി: അ​​​ങ്ക​​​മാ​​​ലി വി​​​ശ്വ​​​ജ്യോ​​​തി സി​​​എം​​​ഐ പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ൽ ഏ​​​പ്രി​​​ൽ 13, 14, 15 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ഈ ​​​വ​​​ർ​​​ഷ​​​ത്തെ മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സി​​​ൽ വൈ​​​ദി​​​ക സ​​​ന്യ​​​സ്ത സം​​​ഗ​​​മം ന​​​ട​​​ക്കും. വൈ​​​ദി​​​ക​​​ർ​​​ക്കും സ​​​ന്യ​​​സ്ത​​​ർ​​​ക്കും ബി​​​ഷ​​​പ്പു​​​മാ​​​ർ​​​ക്കു​​മൊ​​​പ്പം പ്രാ​​​ർ​​​ഥ​​​ന​​യ്​​​ക്കും പ​​​ങ്കു​​​വ​​​യ്പി​​നും ച​​​ർ​​​ച്ച​​​യ്ക്കും അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്ന​​​താ​​​ണു വ്യ​​​ത്യ​​​സ്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ക്കു​​​ന്ന ഈ ​​​സം​​​ഗ​​​മം.

ഏ​​​പ്രി​​​ൽ 13നു ​​​രാ​​​വി​​​ലെ 10 മു​​​ത​​​ൽ ഉ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം മൂ​​​ന്നു വ​​​രെ സ​​​ന്യ​​​സ്ത​​​രു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യും ഏ​​​പ്രി​​​ൽ 14ന് ​​​ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നു മു​​​ത​​​ൽ നാ​​​ലു വ​​​രെ വൈ​​​ദി​​​ക​​​രു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യും ന​​​ട​​​ക്കും. മി​​​ഷ​​​നി​​​ൽ​​നി​​​ന്നും കേ​​​ര​​​ള​​സ​​​ഭ​​​യി​​​ൽ​​നി​​​ന്നു​​​മു​​​ള്ള സ​​​മ​​​ർ​​​പ്പി​​​ത​​​ർ ഒ​​​രു​​​മി​​​ച്ചു പ​​​ങ്കെ​​​ടു​​​ക്കും.

ത​​​ങ്ങ​​​ളു​​​ടെ ദൈ​​​വ​​​വി​​​ളി​​​യി​​​ൽ ഉ​​​ൾ​​​ചേ​​​ർ​​​ന്നി​​​രി​​​ക്കു​​​ന്ന സു​​​വി​​​ശേ​​​ഷ​​​വ​​​ത്ക​​​ര​​​ണ വി​​​ളി​​​യെ​​​ക്കു​​​റി​​​ച്ചു ധ്യാ​​​നി​​​ക്കാ​​​നും ആ​​​ധു​​​നി​​​ക കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലെ ദൈ​​​വ​​​വി​​​ളി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും മി​​​ഷ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും ചി​​​ന്തി​​​ക്കാ​​​നും ഈ ​​​അ​​​വ​​​സ​​​രം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടും. സ​​​ന്യ​​​സ്ത​​​രു​​​ടെ കൂ​​​ട്ടാ​​​യ​​​മ​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ദി​​​വ്യ​​​ബ​​​ലി ക്ര​​​മീ​​​ക​​​രി​​​ക്കും. സം​​​ഗ​​​മ​​​ങ്ങ​​​ൾ​​​ക്കു​​ശേ​​​ഷം മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സി​​​ലെ പ്ര​​​ധാ​​​ന​​​ഘ​​​ട​​​ക​​​മാ​​​യ മി​​​ഷ​​​ൻ എ​​​ക്സി​​​ബി​​​ഷ​​​ൻ കാ​​​ണാ​​​ൻ അ​​​വ​​​സ​​​ര​​മു​​ണ്ടാ​​കും. മൂ​​​ന്നു​​​മ​​​ണി​​​ക്കൂ​​​ർ ചെ​​​ല​​​വ​​​ഴി​​​ക്കാ​​​ൻ ത​​​ക്ക​​​വി​​​ധ​​​ത്തി​​​ൽ അ​​​തി​​​വി​​​പു​​​ല​​​മാ​​​യാ​​​ണ് പ്ര​​​ദ​​​ർ​​​ശ​​​നം ഒ​​​രു​​​ക്കു​​​ന്ന​​​ത്. ഏ​​​പ്രി​​​ൽ 13, 14, 15 തീ​​​യ​​​തി​​​ക​​​ളി​​​ൽ രാ​​​വി​​​ലെ ഒ​​​ന്പ​​​ത് മു​​​ത​​​ൽ രാ​​​ത്രി ഒ​​​ന്പ​​​ത് വ​​​രെ എ​​​ക്സി​​​ബി​​​ഷ​​​ൻ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. മി​​​ഷ​​​ൻ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ക​​​ട​​​ന്നു​​​ചെ​​​ന്ന് മ​​​ധ്യ​​​സ്ഥ പ്രാ​​​ർ​​​ഥ​​​ന​​​യി​​​ലൂ​​​ന്നി​​​യ ശു​​​ശ്രൂ​​​ഷ ചെ​​​യ്യാ​​​ൻ ത​​​യാ​​​റു​​​ള്ള​​​വ​​​ർ​​​ക്കാ​​​യി ന​​​ട​​​ത്ത​​​പ്പെ​​​ടു​​​ന്ന മി​​​ഷ​​​ൻ ധ്യാ​​​നം, മി​​​ഷ​​​ൻ ഗാ​​​ത​​​റിം​​​ഗ്, ദി​​​വ്യ​​​കാ​​​രു​​​ണ്യ ആ​​​രാ​​​ധ​​​ന, മ​​​റ്റു പ്രാ​​​ർ​​​ഥ​​​നാ ശു​​​ശ്രൂ​​​ഷ​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ൾ​​​പ്പെ​​​ടു​​​ന്ന മി​​​ഷ​​​ൻ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ, മി​​​ഷ​​​ൻ ഹാ​​​ർ​​​വെ​​​സ്റ്റ് ക​​​ലോ​​​ത്സ​​​വം എ​​​ന്നി​​​വ മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ണ്ടാ​​​കും.

You must be logged in to post a comment Login