മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സ്-​​​ബി​​​സി​​​സി ക​​​ണ്‍​വ​​​ൻ​​​ഷ​​​നു​​​ള്ള വെ​​​ബ്സൈ​​​റ്റ് ഉദ്ഘാടനം ചെയ്തു

മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സ്-​​​ബി​​​സി​​​സി ക​​​ണ്‍​വ​​​ൻ​​​ഷ​​​നു​​​ള്ള വെ​​​ബ്സൈ​​​റ്റ് ഉദ്ഘാടനം ചെയ്തു

കൊ​​​ച്ചി: വ​​​ല്ലാ​​​ർ​​​പാ​​​ട​​​ത്ത് ഒ​​​ക്ടോ​​​ബ​​​ർ ആ​​​റ്, ഏ​​​ഴ്, എ​​​ട്ട് തീ​​​യ​​തി​​​ക​​​ളി​​​ൽ ന​​ട​​ക്കു​​ന്ന കേ​​​ര​​​ള ല​​​ത്തീ​​​ൻ സ​​​ഭ​​​യു​​​ടെ മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സ്-​​​ബി​​​സി​​​സി ക​​​ണ്‍​വ​​​ൻ​​​ഷ​​​നു​​​ള്ള വെ​​​ബ്സൈ​​​റ്റ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു. ആ​​​ശി​​​ർ​​​ഭ​​​വ​​​നി​​​ൽ ചേ​​​ർ​​​ന്ന മീ​​​ഡി​​​യാ ക​​​മ്മി​​​റ്റി​​​യോ​​​ഗ​​​ത്തി​​​ൽ വെ​​​ബ്സൈ​​​റ്റി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ​​​ർ​​​മാ​​​ൻ നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റ​​​ൽ മോ​​​ണ്‍. ​ക്രി​​​സ്തു​​​ദാ​​​സ് നി​​​ർ​​​വ​​​ഹി​​​ച്ചു.

മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ സ​​​ന്ദേ​​​ശം സോ​​​ഷ്യ​​​ൽ​​​മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ പ​​​ര​​​മാ​​​വ​​​ധി ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കെ​​​ത്തി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു.
ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​റും കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ ഫാ. ​​​ഫ്രാ​​​ൻ​​​സി​​​സ് സേ​​​വ്യ​​​ർ താ​​​ന്നി​​​ക്കാ​​​പ്പ​​​റ​​​ന്പി​​​ൽ ആ​​​മു​​​ഖ​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ബി​​​സി​​​സി ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി റ​​​വ. ഡോ. ​​​ഗ്രി​​​ഗ​​​റി ആ​​​ർ​​​ബി മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സ് ഒ​​​രു​​​ക്ക​​​ത്തെ​​ക്കു​​റി​​ച്ച് വി​​​വ​​​രി​​​ച്ചു.

വ​​​ത്തി​​​ക്കാ​​​ൻ റേ​​​ഡി​​​യോ പ്ര​​​തി​​​നി​​​ധി ഫാ. ​​​വി​​​ല്യം നെ​​​ല്ലി​​​ക്ക​​​ൽ, കെ​​എ​​ൽ​​​സി​​​എ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഷെ​​​റി ജെ. ​​​തോ​​​മ​​​സ്, മാ​​​ർ​​​ഷ​​​ൽ ഫ്രാ​​​ങ്ക്, അ​​​ഗ​​​സ്റ്റി​​​ൻ ക​​​ണി​​​പ്പി​​​ള്ളി, അ​​​ഭി​​​ലാ​​​ഷ് ഫ്രേ​​​സ​​​ർ, ഫാ. ​​​ജോ​​​ർ​​​ജ് ക​​​ട​​​പ്പു​​​റ​​​ത്തു​​​ത​​​യ്യി​​​ൽ, ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ മി​​​ൽ​​​ട്ട​​​ണ്‍, ഹെ​​​ൻ​​​ട്രി ജോ​​​ണ്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ മീ​​​ഡി​​​യ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളെ​​ക്കു​​​റി​​​ച്ച് സം​​​സാ​​​രി​​​ച്ചു.

കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​ബി​​​സി മീ​​​ഡി​​​യാ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ആ​​​ന്‍റ​​​ണി വി​​​ബി​​​ൻ സേ​​​വ്യ​​​ർ വേ​​​ലി​​​ക്ക​​​ക​​​ത്ത് സ്വാ​​​ഗ​​​ത​​​വും അ​​​സോ​​​സി​​​യേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി ബി​​​ജോ സി​​​ൽ​​​വേ​​​രി ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു

You must be logged in to post a comment Login