മാ​​​​ലി​​​​പ്പ​​​​റ​​​​ന്പി​​​​ല​​​​ച്ച​​​​ന്‍റെ ച​​​​ര​​​​മ​​​​വാ​​​​ർ​​​​ഷി​​​​കാ​​​​ച​​​​ര​​​​ണ​​​​വും മി​​​​ഷ​​​​ൻ ലീ​​​​ഗ് സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി​​​​യോ​​​​ഗ​​​​വും ഒന്പതിന്

മാ​​​​ലി​​​​പ്പ​​​​റ​​​​ന്പി​​​​ല​​​​ച്ച​​​​ന്‍റെ ച​​​​ര​​​​മ​​​​വാ​​​​ർ​​​​ഷി​​​​കാ​​​​ച​​​​ര​​​​ണ​​​​വും മി​​​​ഷ​​​​ൻ ലീ​​​​ഗ് സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി​​​​യോ​​​​ഗ​​​​വും ഒന്പതിന്

​​​​ആ​​​​ർ​​​​പ്പൂ​​​​ക്ക​​​​ര: മി​​​​ഷ​​​​ൻ​​​​ലീ​​​​ഗ് സ്ഥാ​​​​പ​​​​ക​​​​ൻ ജോ​​​​സ​​​​ഫ് മാ​​​​ലി​​​​പ്പ​​​​റ​​​​ന്പി​​​​ല​​​​ച്ച​​​​ന്‍റെ ച​​​​ര​​​​മ​​​​വാ​​​​ർ​​​​ഷി​​​​കാ​​​​ച​​​​ര​​​​ണ​​​​വും മി​​​​ഷ​​​​ൻ ലീ​​​​ഗ് സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി​​​​യോ​​​​ഗ​​​​വും ഒന്പതിന് നടക്കും. ആര്‍​​​​പ്പൂ​​​​ക്ക​​​​ര ചെ​​​​റു​​​​പു​​​​ഷ്പം ഇ​​​​ട​​​​വ​​​​ക ദേവാലയത്തില്‍ നടക്കുന്ന ചടങ്ങുകളില്‍  എല്ലാ ക​​​​ത്തോ​​​​ലി​​​​ക്കാ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ൽ നി​​​​ന്നു​​​​മു​​​​ള്ള പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ സം​​​​ബ​​​​ന്ധി​​​​ക്കും.

മു​​​​വാ​​​​റ്റു​​​​പു​​​​ഴ മ​​​​ല​​​​ങ്ക​​​​ര ക​​​​ത്തോ​​​​ലി​​​​ക്കാരൂ​​​​പ​​​​ത ബി​​​​ഷ​​​​പ് ഏ​​​​ബ്ര​​​​ഹാം മാ​​​​ർ യൂ​​​​ലി​​​​യോ​​​​സ് മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​യി രി​​​​ക്കും. ചെ​​​​റു​​​​പു​​​​ഷ്പം ഇ​​​​ട​​​​വ​​​​ക​​​​യി​​​​ലെ മി​​​​ഷ​​​​ൻ​​​​ലീ​​​​ഗ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ ക​​​​ലാ​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ ച​​​​ട​​​​ങ്ങി​​​​നു മോ​​​​ടി​​​​കൂ​​​​ട്ടും. തു​​​​ട​​​​ർ​​​​ന്നു ന​​​​ട​​​​ക്കു​​​​ന്ന വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യ്ക്കു​​​​ശേ​​​​ഷം ശ്രാ​​​​ദ്ധ​​​​വി​​​​രു​​​​ന്ന്. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് മാ​​​​നേ​​​​ജിം​​​​ഗ് ക​​​​മ്മി​​​​റ്റി യോ​​​​ഗം . വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലോ​​​​ടെ ച​​​​ട​​​​ങ്ങു​​​​ക​​​​ൾ സ​​​​മാ​​​​പി​​​​ക്കും.

1909 ഡി​​​​സം​​​​ബ​​​​ർ 24ന് ​​​​ആ​​​​ർ​​​​പ്പൂ​​​​ക്ക​​​​ര ചെ​​​​റു​​​​പു​​​​ഷ്പം ഇ​​​​ട​​​​വ​​​​ക​​​​യി​​​​ൽ ജ​​​​നി​​​​ച്ച മാ​​​​ലി​​​​പ്പ​​​​റ​​​​ന്പി​​​​ല​​​​ച്ച​​​​ൻ 1936 ഡി​​​​സം​​​​ബ​​​​ർ 21ന് ​​​​ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജെ​​​​യിം​​​​സ് കാ​​​​ളാ​​​​ശേ​​​​രി​​​​യി​​​​ൽനി​​​​ന്നു പൗ​​​​രോ​​​​ഹി​​​​ത്യം സ്വീ​​​​ക​​​​രി​​​​ച്ചു. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ വിവിധ ഇ​​​​ട​​​​വ​​​​ക​​​​ക​​​​ളി​​​​ൽ സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ച്ച​​​​ശേ​​​​ഷം 1947 മു​​​​ത​​​​ൽ ഭ​​​​ര​​​​ണ​​​​ങ്ങാ​​​​ന​​​​ത്ത് വി​​​​ശു​​​​ദ്ധ അ​​​​ൽ​​​​ഫോ​​​​ൻ​​​​സാ​​​​മ്മ​​​​യു​​​​ടെ ക​​​​ബ​​​​റ​​​​ിട​​​​ത്തി​​​​ൽ എ​​​​ത്തു​​​​ന്ന തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രെ സ​​​​ഹാ​​​​യി​​​​ക്കാ​​​​നാ​​​​യി സേ​​​​വ​​​​നം തു​​​​ട​​​​ങ്ങി. അ​​​​ക്കാ​​​​ല​​​​ത്താ​​​​ണ് പി.​​​​സി. ഏ​​​​ബ്രഹാം പ​​​​ല്ലാ​​​​ട്ടു​​​​കു​​​​ന്നേ​​​​ൽ മി​​​​ഷ​​​​ൻ​​​​ലീ​​​​ഗ് പ്ര​​​​സ്ഥാ​​​​ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് അ​​​​ച്ച​​​​നെ ധ​​​​രി​​​​പ്പി​​​​ച്ച​​​​ത്.

 
ജീ​​​​വി​​​​താ​​​​വ​​​​സാ​​​​നം​​​​വ​​​​രെ ക​​​​ർ​​​​മ​​​​നി​​​​ര​​​​ത​​​​നാ​​​​യി​​​​രു​​​​ന്ന മാ​​​​ലി​​​​പ്പ​​​​റ​​​​ന്പി​​​​ല​​​​ച്ച​​​​ൻ, ആ​​​​ർ​​​​പ്പൂ​​​​ക്ക​​​​ര എ​​​​സ്.​​​​എ​​​​ച്ച് കോ​​​​ൺ​​​​വ​​​​ന്‍റി​​​​ൽ ചാ​​​​പ്ലി​​​​നാ​​​​യി​​​​ക്കെ, 1998 സെ​​​​പ്റ്റം​​​​ബ​​​​ർ ഒ​​​​ന്പ​​​​തി​​​​ന് ഇ​​​​ഹ​​​​ലോ​​​​ക​​​​വാ​​​​സം വെ​​​​ടി​​​​ഞ്ഞു. ആ​​​​ർ​​​​പ്പൂ​​​​ക്ക​​​​ര ചെ​​​​റു​​​​പു​​​​ഷ്പം പ​​​​ള്ളി​​​​യി​​​​ലെ സെ​​​​മി​​​​ത്തേ​​​​രി​​​​യി​​​​ൽ സം​​​​സ്ക​​​​രി​​​​ച്ച അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ക​​​​ബ​​​​റി​​​​ട​​​​ത്തി​​​​ങ്ക​​​​ൽ നി​​​​ര​​​​വ​​​​ധി​​​​പ്പേ​​​​ർ പ്രാ​​​​ർ​​​​ഥ​​​​നാ​​​​സ​​​​ഹാ​​​​യം തേടിയെ​​​​ത്തു​​​​ന്നു​​​​ണ്ട്.

You must be logged in to post a comment Login