മാര്‍പാപ്പയുടെ മറുപടി കേള്‍‍ക്കണോ മിസിയോബോഡ് ഉപയോഗിക്കൂ…

മാര്‍പാപ്പയുടെ മറുപടി കേള്‍‍ക്കണോ മിസിയോബോഡ് ഉപയോഗിക്കൂ…

വത്തിക്കാൻ: കത്തോലിക്കാ സഭയുടെ മിഷൻ പ്രവർത്തനങ്ങളെക്കുറിച്ച്  അറിയാന്‍ ആഗ്രഹമുണ്ടോ.. അതിനുള്ള മറുപടി പാപ്പായുടെ വാക്കുകളില്‍ കേള്‍ക്കാന്‍ ആഗ്രഹമുണ്ടോ എങ്കില്‍ ഇതാ അതിനുള്ള സൗകര്യം നിങ്ങളുടെ വിരല്‍ത്തുന്പില്‍.  അതിന്‌‍റെ പേരാണ് മിസിയോബോഡ്. ഫേസ്ബുക്കിലെ മെസഞ്ചറിലൂടെ മിഷനെ കുറിച്ച് അന്വേഷിക്കുന്നവർക്ക് ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകളിലൂടെ ഓട്ടോമാറ്റിക്കായി മറുപടികൾ കിട്ടുന്ന സംവിധാനമാണ് ഇത്.

ലോകമെങ്ങുമുള്ള വിവിധ കത്തോലിക്കാ മിഷൻ പദ്ധതികളെക്കുറിച്ച് അറിയുക, അവയ്ക്കുവേണ്ടി പ്രാർഥിക്കുക, സ്വന്തമായ സംഭാവനകൾ നൽകുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

You must be logged in to post a comment Login