മി​​​ഷ​​​ന​​​റി-​​​സ​​​ന്യ​​​സ്ത സം​​​ഗ​​​മം13നു

മി​​​ഷ​​​ന​​​റി-​​​സ​​​ന്യ​​​സ്ത സം​​​ഗ​​​മം13നു

ക​​​ണ്ണൂ​​​ർ: കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത ക്നാ​​​നാ​​​യ മ​​​ല​​​ബാ​​​ർ കു​​​ടി​​​യേ​​​റ്റ പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് മി​​​ഷ​​​ന​​​റി-​​​സ​​​ന്യ​​​സ്ത സം​​​ഗ​​​മം13നു രാ​​​വി​​​ലെ പ​​​ത്തി​​​ന് ക​​​ണ്ണൂ​​​ർ ശ്രീ​​​പു​​​രം ബ​​​റു​​​മ​​​റി​​​യം പാ​​​സ്റ്റ​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കും.

ഇ​​​പ്പോ​​​ൾ മ​​​ല​​​ബാ​​​റി​​​ലെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ശു​​​ശ്രു​​​ഷ ചെ​​​യ്യു​​​ന്ന​​​വ​​​രും മ​​​ല​​​ബാ​​​ർ കു​​​ടി​​​യേ​​​റ്റ​​​ത്തി​​​ന്‍റെ തു​​​ട​​​ക്കം മു​​​ത​​​ൽ ഇ​​​ന്നു​​​വ​​​രെ മ​​​ല​​​ബാ​​​റി​​​ൽ സേ​​​വ​​​നം ചെ​​​യ്തി​​​ട്ടു​​​ള്ള​​​വ​​​രും മ​​​ല​​​ബാ​​​റി​​​ലെ വി​​​വി​​​ധ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​ടു​​​ള്ള​​​വ​​​രു​​​മാ​​​യ സ​​​ന്ന്യ​​​സ്ത​​​രു​​​ടെ​​​യും കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത​​​യി​​​ൽനി​​​ന്നു മി​​​ഷ​​​ൻ രം​​​ഗ​​​ങ്ങ​​​ളി​​​ൽ ശു​​​ശ്രു​​​ഷ ചെ​​​യ്യു​​​ന്ന എ​​​ല്ലാ മി​​​ഷ​​​ന​​​റി​​​മാ​​​രു​​​ടെ​​​യും സം​​​ഗ​​​മ​​​മാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്.

രാ​​​വി​​​ലെ 10.30 ന് ​​​ബി​​​ഷ​​​പ്പു​​​മാ​​​രു​​​ടെ മു​​​ഖ്യ കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ ശ്രീ​​​പു​​​രം സെ​​​ന്‍റ് മേ​​​രീ​​​സ് ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന അ​​ർ​​പ്പി​​ക്കും. തു​​​ട​​​ർ​​​ന്ന് “ക്നാ​​​നാ​​​യ പ്രേ​​​ഷി​​​ത​​​ത്വം മി​​​ഷ​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ റ​​​വ. ഡോ. ​​​സ്റ്റീ​​​ഫ​​​ൻ ജ​​​യ​​​രാ​​​ജ് സെ​​​മി​​​നാ​​​ർ ന​​​യി​​ക്കും. കോ​​​ട്ട​​​യം ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട്, ഗ്വാ​​​ളി​​​യ​​​ർ ബി​​​ഷ​​​പ് മാ​​ർ തോ​​​മ​​​സ് തെ​​​ന്നാ​​​ട്ട്, കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യമെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് പ​​​ണ്ടാ​​​ര​​​ശേ​​​രി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽനി​​​ന്ന് അ​​​ഞ്ഞൂറോ​​​ളം മി​​​ഷി​​​ന​​​റി-സ​​​ന്യ​​​സ്ത​​​ർ പ​​​ങ്കെ​​​ടു​​​ക്കും. 14ന് ​​സ​​​മാ​​​പ​​​ന ആ​​​ഘോ​​​ഷ​​​ങ്ങ​​​ളി​​​ലും പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ംവി​​​ധ​​​മാ​​​ണ് സം​​​ഗ​​​മം ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു സം​​​ഘാ​​​ട​​​ക​​​ർ അ​​​റി​​​യി​​​ച്ചു.

You must be logged in to post a comment Login