മിഷനറീസ് ഓഫ് ചാരിറ്റിയെ അപമാനിക്കാന്‍ വീണ്ടും ശ്രമം

മിഷനറീസ് ഓഫ് ചാരിറ്റിയെ അപമാനിക്കാന്‍ വീണ്ടും ശ്രമം

ന്യൂഡല്‍ഹി: മിഷനറീസ് ഓഫ് ചാരിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍ മുഴുവന്‍ പരിശോധന നടത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. റാഞ്ചിയിലെ നിര്‍മ്മല്‍ ഹൃദയ് സ്ഥാപനത്തില്‍ ഒരു കുട്ടിയെ വില്പന നടത്തിയെന്ന ആരോപണത്തിന്റെ പിന്നാലെയാണ് മദര്‍ തെരേസയുടെ സ്ഥാപനങ്ങളെ തിരഞ്ഞുപിടിച്ച് പോലീസ് അവഹേളിക്കുന്നത്.

മദര്‍ തെരേസയ്ക്ക് രാജ്യം നല്കിയ ബഹുമതികള്‍ തിരികെ പിടിക്കണമെന്ന് വരെ ആവശ്യപ്പെട്ടുകൊണ്ട് നിരന്തരമായി മദറിനും മിഷനറീസ് ഓഫ് ചാരിറ്റിക്കുമെതിരെ ആരോപണങ്ങള്‍ അഴിച്ചുവിട്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

വ്യാജവാര്‍ത്തകളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും പ്രചരിപ്പിക്കപ്പെടുന്നതില്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ എം പ്രേമ ഖേദം രേഖപ്പെടുത്തി.

You must be logged in to post a comment Login